കൂട്ട കൊലയ്ക്ക് കാരണം പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തത്?; ഫര്‍സാന ബിരുദ വിദ്യാര്‍ത്ഥി, ആദ്യം കൊലപ്പെടുത്തിയത് പിതാവിന്റെ മാതാവിനെ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതെന്ന് വിവരം. കൊല്ലപ്പെട്ട ഫര്‍സാനയുമായുള്ള പ്രതിയുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊടും ക്രൂരത ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തിങ്കളാഴ്ച രാവിലെയാണ് ഫർസാനയെ പ്രതി വീട്ടില്‍ നിന്നും ഇറക്കി പേരുമലയിലെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുരുക്കോണം സ്വദേശിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് അഫാസിനൊപ്പം ഇറങ്ങി വരികയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായ കാര്യം പറയാൻ അഫാൻ ഒടുവില്‍ പോയത് പാങ്ങോടുള്ള പിതാവിന്റെ …