മദ്യലഹരിയില്‍ ഏറ്റുമുട്ടി; തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വാലിന്റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്റിന്‍. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാല്‍സങിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
കോളജിന് പുറത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ കോളജിനു സമീപം നെടുംപറമ്പ് ജംഗ്ഷനില്‍ നഗരൂര്‍ നെടുംപറമ്പ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
വാലിന്റിന് നെഞ്ചിലും വയറിലും കുത്തേറ്റിരുന്നു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page