കാസർകോട്: ബേക്കൽ പള്ളിക്കരയില്‍ ബൈക്കില്‍ ലോറിയിടിച്ച് നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു. നീലേശ്വരം
ചിറപ്പുറത്തെ അഖില്‍ ദേവ് (24) ആണ് മരിച്ചത്. സുഹൃത്ത് പേരോല്‍ പഴനെല്ലിയിലെ മിഥുന്‍ (24)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം.
ഇവരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി കാഞ്ഞങ്ങാട് വച്ച് നാട്ടുകാരാണ് പിടികൂടിയത്. സാരമായി പരുക്കേറ്റ അഖിലിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
മിഥുന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 10 ദിവസം മുമ്പാണ് അഖിൽ ഗൾഫിൽ നിന്നും നാട്ടിൽ വന്നത്. ഒരു സുഹൃത്തിനെ കാണാൻ പോയി മടങ്ങി വരുമ്പോഴാണ് അപകടം.