ഹൈദരാബാദ്: മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബാക്ഷഗോപി (38)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഹൈദരാബാദ്, ഗാജുലരാമരത്താണ് ദാരുണ സംഭവം നടന്നത്.
അമിതവേഗതയിലെത്തിയ കാര്‍ ഗോപിയെ ഇടിച്ചു തെറുപ്പിച്ച ശേഷം സമീപത്തെ വൈദ്യുതി തൂണിലും മതിലിലും ഇടിച്ചാണ് നിന്നത്. സംഭവത്തില്‍ കാറോടിച്ചിരുന്ന മനീഷി(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിനു കൈമാറിയത്. കാറിലുണ്ടായിരുന്ന മറ്റു അഞ്ചുപേര്‍ സംഭവത്തിനു ശേഷം കടന്നു കളഞ്ഞു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മനീഷ്.