കുഞ്ഞിമംഗലത്ത് 20 ഓളം പേര്‍ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് ആശുപത്രിയില്‍

 

പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയവരുള്‍പ്പെടെ 20 ഓളം പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. കുഞ്ഞിമംഗലം കുതിരുമ്മല്‍ മൂശാരിക്കൊവ്വല്‍, വണ്ണച്ചാല്‍, മാട്ടുമ്മല്‍ കളരി, എന്നീ പ്രദേശങ്ങ ളിലുള്ളവര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കൈക്കും കാലിനുമൊക്കെ യാണ്കടിച്ച് പരിക്കേല്‍പ്പിച്ചത്.കുഞ്ഞിമംഗലത്തെ കമലാക്ഷി(56), കൃഷ്ണന്‍(72), ചന്ദ്രന്‍(63), ദാമോദരന്‍(72), കരുണാകരന്‍(72), ദീപ(45), ശ്രീജ(46), സജീവന്‍(47), കുഞ്ഞമ്പു(85), സുഷമ(45), ഉമ(46), പ്രജിത്ത്(35), രാജന്‍(56), കമലാക്ഷി(70) തുടങ്ങിയവര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. കടിയേറ്റവരെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്ര വിതരണത്തിനിടയിലാണ് പ്രജിത്തിന് കടിയേറ്റത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ പേ വിഷ ഇഞ്ചക്ഷനില്ലാത്തതിനാല്‍ കുറുക്കന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുറുക്കന്റെ കടിയേറ്റ ആരുടേയും നില ഗുരുതരമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page