ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ ആളെ രക്ഷിച്ച് മലയാളി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ

 

മംഗളൂരു: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ യാത്രക്കാരന് രക്ഷകാനായി മലയാളി ആർ.പി.എഫ് ഉദ്യോഗസ്ഥൻ. കാഞ്ഞങ്ങാട് കള്ളാർ സ്വദേശിയും ആർപിഎഫ് ഹെഡ് കോൺസ്റ്റബിളുമായ എം രാഘവനാണ് ഹാസൻ സ്വദേശിയായ യുവാവിനെ രക്ഷിച്ചത്. മംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9. 30 ഓടെയായിരുന്നു സംഭവം. നീങ്ങിത്തുടങ്ങിയ നേത്രാവതി എക്സ്പ്രസിൽ ആണ് ഹാസൻ സ്വദേശി ശശാങ്ക് ഗൗഡ ഓടിക്കയറാൻ ശ്രമിച്ചത്. മറ്റുള്ളവർ വിലക്കിയെങ്കിലും ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. കയറുന്നതിനിടെ വീണ ശശാങ്ക് ട്രെയിനിനും പ്ലാറ്റ്ഫോമിലും ഇടയിലും പെട്ട് താഴേക്ക് വീഴുന്നതിനിടെ അടുത്തുണ്ടായിരുന്ന രാഘവൻ വലിച്ചുകയറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള ഇടപെടൽ കാലിൽ ചെറിയ പോറൽ മാത്രമാണ് ഉണ്ടായത്. പിന്നീട് യുവാവ് ഓട്ടോയിൽ സൂറത്‌കൽ സ്റ്റേഷൻ വരെ പോയി അതേ ട്രെയിനിൽ മുംബൈയിലേക്ക് പോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page