നീന്തലിനിടെ തടാകത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

നീന്തലിനിടെ തടാകത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.  കര്‍ണാടക  ഇന്ദ്രാലി സ്വദേശിയും മണിപ്പാലിലെ വിദ്യാര്‍ത്ഥിയുമായ സിദ്ധാര്‍ത്ഥ് ഷെട്ടി (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കരമ്പാലി തടാകത്തിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം നീന്താനെത്തിയതായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മറ്റൊരു സംഭവത്തില്‍ അലവൂരിലെ നിലേപ്പാടി പുഴയില്‍ രണ്ട് പേര്‍ നദിയില്‍ വീണു. സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളക്കെട്ടിലാകുന്നതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ രക്ഷപ്പെടുത്തി മണിപ്പാലിലെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.  

രാജിവെക്കണം; എംഎല്‍എ മുകേഷിന്റെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തി, മന്ത്രി സജി ചെറിയാന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്

  കൊല്ലം: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആദ്യം യുവ മോര്‍ച്ചയാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധിച്ചു. കൊല്ലത്തിന്റെ നാണം കെട്ട എംഎല്‍എ രാജിവെക്കണമെന്ന് മഹിളാ …

അമ്മയില്‍ ഉടന്‍ ശുദ്ധികലശം; മോഹന്‍ലാല്‍ അടക്കം ഭാരവാഹികള്‍ ഒന്നടങ്കം സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

  തിരുവനന്തപുരം: സിദ്ദിഖ് സ്ഥാനമൊഴിയുകയും മുകേഷ് എംഎല്‍എയുടെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസും ബി.ജെ.പിയും മാര്‍ച്ച് നടത്തുകയും ചെയ്തതോടെ മോഹന്‍ലാലടക്കം അമ്മയുടെ ഭാരവാഹികള്‍ ഒന്നടങ്കംസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന.അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കും. ജഗദീഷായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി ആവുകയെന്ന് സംസാരമുണ്ട്. അതേസമയം പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുമോ എന്നതിലും ആശങ്കയുണ്ട്. വനിതാ അംഗം സംഘടനയുടെ പ്രസിഡന്റായേക്കുമെന്നും സംസാരമുണ്ട്. അങ്ങനെയായാല്‍ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ആയിരിക്കും വനിതാ അംഗം പ്രസിഡന്റ് സ്ഥാനത്തെത്തുക. സംഘടനയില്‍നിന്നും പുറത്തു …

അഗ്‌നിരക്ഷാ നിലയങ്ങളിലെ ജീവനക്കാര്‍ക്ക് റോപ്പ് റെസ്‌ക്യൂവില്‍ പരിശീലനം നല്‍കി

കാസര്‍കോട്:വയനാട് ഉള്‍പ്പെടെയുള്ള ദുരന്ത പശ്ചാത്തലത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കണ്ണൂര്‍ റീജിയണിന്റെ നേതൃത്വത്തില്‍ പെരിങ്ങോം, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, കാസര്‍കോട്, ഉപ്പള എന്നീ അഗ്‌നിരക്ഷാനിലയങ്ങളിലെ 20 ഓളം ജീവനക്കാര്‍ക്ക് രണ്ടുദിവസങ്ങളിലായി റോപ്പ് റെസ്‌ക്യൂവില്‍ പരിശീലനം നല്‍കി. അഡ്വാന്‍സ്ഡ് റോപ്പ് റെസ്‌ക്യൂ ടെക്‌നിക്കല്‍ സ്‌കില്‍ പരിശീലനവും, റോപ്പ് ഉപയോഗിച്ചും അല്ലാതെയുള്ള വിവിധ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളും, വിവിധയിനം റസ്‌ക്യൂ കെട്ടുകളും, ഇരുപതോളം വരുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാനിലയത്തിലാണ് പരിശീലനം നടന്നത്. വയനാട് മുണ്ടക്കൈയില്‍ ഇതേ …

നാട് അമ്പാടിയാവുന്നു; കാസര്‍കോട് ജില്ലയില്‍ 166 കേന്ദ്രങ്ങളില്‍ ഇന്ന് ശോഭായാത്രകളും മഹാശോഭായാത്രകളും

  കാസര്‍കോട്: ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭായാത്രയും ആരംഭിച്ചു. നഗരങ്ങളും നാട്ടിമ്പുറങ്ങളും അലങ്കാരങ്ങളും ആഘോഷങ്ങളും പൂക്കളങ്ങളും ധാര്‍മിക സമ്മേളനങ്ങളും മാതൃസംഗമങ്ങളും കലാ-കായിക മല്‍സരങ്ങളും കൊണ്ട് അമ്പാടികളായി രൂപപ്പെട്ടു തുടങ്ങി. ബദിയടുക്ക കിന്നിമാണി ക്ഷേത്രത്തില്‍ നിന്നു ഗണേശ മന്ദിരത്തിലേക്ക് രാവിലെ ആകര്‍ഷകമായ ഘോഷയാത്ര നടന്നു. ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും വിഥികള്‍ നിറഞ്ഞു. കാണികള്‍ക്ക് ശോഭായാത്ര ദൃശ്യാനുഭവമായിരുന്നു. ശോഭായാത്ര ഗണേശ മന്ദിരത്തിലെത്തിയതോടെ വിവിധ കലാപരിപാടികള്‍ ആരംഭിച്ചു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിലും ശ്രീകൃഷ്ണ ജയന്തി രാവിലെ വിപുലമായി …

”മുകേഷ് അറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ല”; ‘കെട്ടിപ്പിടിച്ചു ചുംബിച്ചു, വാതിലില്‍ മുട്ടി’, ജയസൂര്യ ഉള്‍പ്പെടെ നാലു നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീര്‍

  തിരുവനന്തപുരം: ജയസൂര്യ അടക്കമുള്ള കൂടുതല്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീര്‍. ജയസൂര്യക്ക് പുറമെ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2013 ലാണ് ദുരനുഭവം ഉണ്ടായത് ശാരീരികമായും മാനസികമായുമായി ഉപദ്രവിച്ചെന്നാണ് ആരോപണം. ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്നു നടന്‍ ആവശ്യപ്പെട്ടതായി നടി മിനു പറഞ്ഞു. മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മിനു …

തലശേരിയിൽ ആംബുലൻസും ഫയർ എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു

  കണ്ണൂർ: തലശേരിയിൽ ആംബുലൻസും ഫയർ എഞ്ചിനും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴാം കൊട്ടിൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11നാണ് അപകടം. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ് കുളം ബസാറിലേക്ക് തീയണയ്ക്കാനായി പോയ ഫയർ എഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. ഫയർ എഞ്ചിന്റെ മുൻഭാഗത്തെ ചില്ല് ഉൾപ്പെടെ തകർന്നിട്ടുണ്ട്. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസെത്തിച്ച് …

പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ കൊലപ്പെടുത്തി രണ്ടാനച്ഛൻ ഒളിവിൽ പോയി; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി 

  പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി. ബംഗളൂരു ദാസറഹള്ളയിൽ ആണ് സംഭവം. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. സംഭവത്തിൽ കേസെടുത്ത അമൃതഹള്ളി പൊലീസ് ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ യുവതി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് ജോലി കഴിഞ്ഞ എത്തിയപ്പോഴാണ് മക്കളെ രക്തം വാർന്ന് …

മലിനജലം പൊതുനിരത്തിലേക്കു ഒഴുക്കി; പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ബീരിച്ചേരിയിലെ മീൻ സ്റ്റാൾ അടപ്പിച്ചു

കാസർകോട്: മീൻ സ്‌റ്റാളിലെ മലിനജലം കിണറുകളിലേക്കും പൊതുനിരത്തിലേക്കും ഒഴുക്കിവിട്ടതായി പരാതി. ശുദ്ധജലം മലിനമാക്കിയതിലും റോഡിലേക്ക് തുറന്നു വിടുകയും ചെയ്‌തതിൽ പ്രതിഷേധമുയർത്തി പരിസരവാസികൾ സംഘടിച്ചെത്തി. തുടർന്ന്, ആരോഗ്യ വകുപ്പ് അധികൃതർ സ്‌റ്റാൾ അടപ്പിച്ചു. തൃക്കരിപ്പൂരിലെ ബീരിച്ചേരി റെയിൽവേ ഗേറ്റി നരികിൽ പ്രവർത്തിച്ചുവരുന്ന മീൻ സ്റ്റ‌ാളാണ് ഞായറാഴ്ച അടച്ചു പൂട്ടിയത്. പരിഹാരം കാണാതെ തുറക്കരുതെന്നു നിർദേശം നൽകിയാണ് സ്ഥാപനം അടപ്പിച്ചത്. മീൻ സ്റ്റാളിൽ നിന്നുള്ള അഴു ക്കുജലം തൊട്ടടുത്തുള്ള വീടുകളിലെ കിണറുകളിലേക്ക് പരക്കു ന്നതായി നേരത്തെതന്നെ വീട്ടു കാരും പരിസരവാസികളും …

സഹോദരനൊപ്പം പാളത്തിന് അരികിലൂടെ നടന്ന പത്തു വയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ചു 

  കണ്ണൂർ: റെയിൽവേ മേൽപ്പാലത്തിൽ സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സഹോദരങ്ങളിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി അറത്തിൽ പള്ളിക്ക് സമീപം പൊയ്തുംകടവ് സ്വദേശി ജഹീർ- ജസ്ന ദമ്പതികളുടെ മകൻ ഷിനാസ് (10) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ മുഹമ്മദ് ജാസിം(13) അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മൂത്ത സഹോദരൻ ജാസിമിനൊപ്പം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മംഗളൂരു ഭാഗത്തേക്ക് പോയ ഗുഡ്സ് ട്രെയിനാണ് ഷിനാസിനെ തട്ടിയത്. സഹോദരന്റെ …

കെ.എസ്.ആർ.ടി.സി ബസിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ ടൂറിസ്റ്റ് ബസ് കയറി മരിച്ചു; സംഭവം പടന്നക്കാട് മേൽ പാലത്തിൽ

  കാസര്‍കോട്: കെ.എസ്.ആര്‍ടിസി ബസിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു. ബേഡകം തെക്കേക്കരയിലെ ഇടയില്യം വിട്ടില്‍ പി ശ്രീനേഷ് (39)ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്ഥലത്തെത്തി. സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചീനിയറായ ശ്രീനേഷ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് കണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. ബസിടിച്ച് തെറിച്ചുവീണ ശ്രീജേഷിന്റെ ദേഹത്തുകൂടി എതിര്‍ ദിശയില്‍ …

കാസർകോട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ വൻ തീപിടിത്തം; ബാനറുകളും നോട്ടീസുകളും കത്തി നശിച്ചു 

  കാസര്‍കോട്: അടുക്കത്ത് വയൽ ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ വൻ തീ പിടിത്തം. താഴത്തെ നിലയില്‍ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. സ്റ്റോക്ക് റൂമിൽ സൂക്ഷിച്ച നിരവധി ബോർഡുകളും നോട്ടീസുകളും പോസ്റ്ററുകളും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വഴിയാത്രക്കാരാണ് ഓഫീസിൽ നിന്ന് പുക കണ്ടത്. പുക ഉയരുന്നത് കണ്ടവര്‍ നേതാക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. കാസർകോട് നിന്ന് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലായുടെ …

ശ്രീകൃഷ്ണ‌ജയന്തി: മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് നാളെ മഹാശോഭയാത്ര

  ശ്രീകൃഷ്ണ‌ജയന്തി: മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് നാളെ മഹാശോഭയാത്ര കാസർകോട് : മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് ശ്രീകൃഷ്ണ‌ജയന്തി തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ഗോപൂജ. ഉച്ചയ്ക്ക് നടക്കുന്ന ധാർമികസഭ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക്ക് പഭാകരൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. വി.എച്ച്.പി. സംസ്ഥാന ഗവർണിഗ് കൗൺസിൽ അംഗം വിദ്യാസാഗർ ഗുരുമൂർത്തി പ്രഭാഷണം നടത്തും. തുടർന്ന് മഹാശോഭയാത്ര. ഷണ്മുഖ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ മുളിയാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും, സാന്ദീപനി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ അമ്മങ്കോട് …

ജില്ലയിലെ ഫിഷിംഗ് ഹാർബറുകൾ മൽസ്യത്തൊഴിലാളികൾക്കു പ്രയോജനകരമാവണം

  കാസർകോട്: മഞ്ചേശ്വരം, കാസർകോട് , മടക്കര ഫിഷ് ലാൻ്റിംഗ് സെൻ്ററുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നു കോയിപ്പാടി, ഷിറിയ പുലിമുട്ടു വികസന സമിതി ആവശ്യപ്പെട്ടു. ഹാർബറി നുള്ളിൽ കയറുന്ന മുഴുവൻ യാനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നു സമിതി ആവശ്യമുന്നയിച്ചു.ഇപ്പോൾ യാനങ്ങൾക്കു ഹാർബർമായി യാതൊ രു ബന്ധവുമില്ലാത്ത സ്ഥിതിയിലാണ് ഈ ഹാർബുകളെന്നു സമിതി ആരോപിച്ചു .ഹാർബറിനകത്ത് സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചു സമിതി ഫിഷറീസ് മന്ത്രി, ജില്ലാ കളക്ടർ ,പോർട്ട് – ഫിഷറീസ് വകുപ്പ് അധികൃതർ …

കാടുവെട്ടുന്ന യന്ത്രവും മോട്ടോറും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സെക്കന്റ് ഹാന്റ് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടയില്‍ നിന്നു കാടുവെട്ടുന്ന യന്ത്രവും മറ്റും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കുമ്പള, പോട്ടോരിയിലെ ജനാര്‍ദ്ദന(40)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. പൊസന്തടുക്കയിലെ മോഹന്‍ ദാസിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നു ആഗസ്റ്റ് 17നും 19നും ഇടയിലാണ് കവര്‍ച്ച നടന്നത്. കാടുവെട്ടുന്ന യന്ത്രം, ഗ്രൈന്ററിന്റെ മോട്ടോര്‍, ഇരുമ്പു സാധനങ്ങള്‍ എന്നിവയാണ് മോഷണം പോയത്. മോഹന്‍ദാസിന്റെ കടയിലേയ്ക്കു ഇടയ്ക്കിടെ ജോലിക്കു പോകാറുള്ള ആളാണ് ജനാര്‍ദ്ദനയെന്ന് കടയുടമ പരാതിയില്‍ പറഞ്ഞിരുന്നു.

അബുദാബിയില്‍ നിന്നു നാട്ടിലേയ്ക്ക് തിരിച്ച കുണ്ടംകുഴി സ്വദേശി എവിടെ? ; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: അബുദാബിയില്‍ നിന്നു നാട്ടിലേയ്ക്ക് തിരിച്ച യുവാവിനെ കാണാതായതായി പരാതി. ബന്ധു നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബേഡകം, ഗദ്ദെമൂലയിലെ കൃഷ്ണ പ്രസാദി(26)നെയാണ് കാണാതായത്. അബുദാബിയിലെ പ്രമുഖ കമ്പനിയായ ഇത്തിയാദില്‍ ജോലിക്കാരനായ കൃഷ്ണ പ്രസാദ് ആഗസ്ത് 21ന് വൈകിട്ടാണ് നാട്ടിലേയ്ക്ക് തിരിച്ചത്. അതിനു ശേഷം എന്തു സംഭവിച്ചുവെന്നു വ്യക്തമല്ല. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയതായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുന്നതിനു നാട്ടിലെത്തിയ കൃഷ്ണ പ്രസാദ് രണ്ടാഴ്ച മുമ്പാണ് തിരികെ പോയത്. …

കാസര്‍കോട്, കൂട്‌ലു സ്വദേശികളായ രണ്ടു യുവാക്കള്‍ ബദരീനാഥില്‍ നിന്നു ശബരിമലയിലേക്ക് പദയാത്രയില്‍

കാസര്‍കോട്: ഭാരതത്തിന്റെ ആത്മീയ ചൈതന്യവും ഒരുമയും പരിപോഷിപ്പിക്കാന്‍ കാസര്‍കോട് കൂട്‌ലു സ്വദേശികളായ രണ്ടു യുവാക്കള്‍ ഹിമാലയസാനുവില്‍ നിന്നു ശബരിമലയിലേക്കു തീര്‍ത്ഥാടന പദയാത്ര ആരംഭിച്ചു. ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ ബദരീനാഥ് ക്ഷേത്ര സന്നിധിയില്‍ നിന്നാണ് കൂട്‌ലുവിലെ സനത് കുമാര്‍ നായക്, സമ്പത്ത് കുമാര്‍ഷെട്ടി എന്നിവര്‍ ശബരിമലയിലേക്ക് പദയാത്ര ആരംഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനു ബദരിനാഥ് ക്ഷേത്രം പൂജാരിയും പയ്യന്നൂര്‍ സ്വദേശിയുമായ ഈശ്വര്‍ പ്രസാദ് റാവല്‍ജിയുടെ സാന്നിധ്യത്തിലാണ് ഇരുമുടിക്കെട്ടു നിറച്ചു ശബരിമലയിലേക്കു ഇവര്‍ വിശ്വശാന്തി സന്ദേശവുമായി തീര്‍ത്ഥാടന യാത്ര ആരംഭിച്ചത്. ഭാരതത്തിന്റെ …

മഞ്ചേശ്വരത്ത് ചന്ദന മുട്ടികളുമായി യുവാവ് അറസ്റ്റില്‍

  കാസര്‍കോട്: രണ്ടര കിലോ ചന്ദന മുട്ടിയുമായി യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടകയിലെ തലക്കി സ്വദേശി അബ്ദുല്‍ മജീദി (35)നെയാണ് മഞ്ചേശ്വരം എസ് ഐ റിഷാദും സംഘവും അറസ്റ്റു ചെയ്തത്. പാവൂരില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ സഞ്ചിയും തൂക്കി റോഡരുകില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്നു മജീദെന്നു പൊലീസ് പറഞ്ഞു. സഞ്ചി പരിശോധിച്ചപ്പോഴാണ് ചന്ദന മുട്ടികള്‍ കണ്ടെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.