ജൂണില്‍ ഡല്‍ഹിയിലെ ഹോസ്റ്റലില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റു; ചികില്‍സയിലായിരുന്ന മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

  ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്. ഡല്‍ഹിയിലെ വി.എം.സി.സി. നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ചേപ്പാട് …

ചലച്ചിത്ര അക്കാദമിയില്‍ സ്ത്രീ ജീവനക്കാരോട് അവഹേളനം; രാജിവച്ച ജീവനക്കാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം:ചലച്ചിത്ര അക്കാദമിയിലെ സ്ത്രീ വിരുദ്ധതയില്‍ പ്രതിഷേധിച്ച് ജീവനക്കാരിയായിരുന്ന ജെ. ശ്രീവിദ്യ രാജിവച്ച ശേഷം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇല്ലാത്ത പോസ്റ്റുകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമാ മേഖലയെ ഒന്നാകെ നവീകരിക്കുന്നതിനെക്കുറിച്ചും ശുദ്ധികലശം നടത്തുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോള്‍ അതിനെല്ലാം ചുക്കാന്‍ പിടിച്ചിരുന്ന ചലച്ചിത്ര അക്കാദമിയിലെ അഴിമതികളെക്കുറിച്ച് ശ്രീവിദ്യ പരാതിയില്‍ വിശദീകരിച്ചു. വനിതാ കമിഷനും മനുഷ്യാവകാശ കമിഷനും ശ്രീവിദ്യ പരാതി നല്‍കിയിട്ടുണ്ട്. …

സിനിമാ സംവിധായകന്‍ മോഹന്‍ അന്തരിച്ചു; വിട പറഞ്ഞത് 80 തുകളിലെ ഹിറ്റുമേക്കര്‍

  കൊച്ചി: പ്രമുഖ സിനിമാ സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയാണ്. 23 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല, ഇടവേള തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാള സിനിമയിലെ സുവര്‍ണ്ണകാലമായ 80 തുകളിലെ മുന്‍ നിര സംവിധായകനായിരുന്നു അദ്ദേഹം. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകള്‍ക്ക് തിരക്കഥയും …

താര സംഘടനയായ ‘അമ്മ’യില്‍ അസാധാരണ പ്രതിസന്ധി; എക്സിക്യൂട്ടിവ് പിരിച്ചു വിടാന്‍ ആലോചന

  തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’യില്‍ അസാധാരണ പ്രതിസന്ധി ഉടലെടുത്തു. തുടര്‍ നീക്കങ്ങള്‍ക്ക് നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചനയുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എക്സിക്യൂട്ടിവ് പുന:ക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകള്‍. നേതൃനിരയിലെ താരങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ വരുന്നതാണ് പുന:സംഘടനയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയിട്ടുള്ളത്. സംഘടനാ നേതൃത്വത്തിലുള്ള താരങ്ങള്‍ക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം …

ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍

  കാസര്‍കോട്: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഓട്ടോഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് പഞ്ചത്തൊട്ടി എസ്.സി കോളനിയിലെ പരേതനായ നാരായണയുടെ മകന്‍ പി സുധാകര(36) ആണ് അന്തരിച്ചത്. ബന്തിയോട്ട് ഓട്ടോഡ്രൈവറായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ അവശനിലയില്‍ കാണപ്പെട്ട സുധാകരയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൃദയാഘാതമാണ് കാരണമെന്ന് സംശയിക്കുന്നു. മാതാവ് ദേവകി. സഹോദരങ്ങള്‍: സതീശ, കവിത, സരിത.

മറ്റന്നാള്‍ ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  കാസര്‍കോട്: ഈമാസം 29ന് ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തളങ്കര ബിലാല്‍ നഗറിലെ മുഹമ്മദ് സാദിഖാ(29)ണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് മരണം. രാവിലെ ഭക്ഷണം കഴിച്ചുകിടന്നതായിരുന്നു. വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടത്. അടുത്തിടെയാണ് അവധിക്ക് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ഇബ്രാഹിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങള്‍: സക്കീര്‍, സമീര്‍.

എംഡിഎംഎയുമായി ഉളിയത്തടുക്കയില്‍ മൂന്നു യുവാക്കള്‍ പിടിയിലായി

  കാസര്‍കോട്: വില്‍പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന 3.44 ഗ്രാം എംഡിഎം.എയുമായി മൂന്നു യുവാക്കള്‍ വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായി. ഉളിയത്തടുക്ക സ്വദേശി അബ്ദുല്‍ സമദ്(30), നാഷണല്‍ നഗര്‍ സ്വദേശി അബ്ദുല്‍ ജാസര്‍(29), കുതിരപ്പാടി സ്വദേശി അബ്ദുല്‍ അസീസ്(27) എന്നിവരെയാണ് സിഐ യുപി വിപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ബിലാല്‍ നഗറില്‍ പൊലീസിന്റെ പട്രോളിങിനിടെയാണ് ഇവര്‍ പിടിയിയായത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൈവശമുള്ള എംഡി.എംഎ പിടിച്ചെടുത്തത്. രണ്ടുപേര്‍ മറ്റുകേസുകളിലെ പ്രതികളാണ്. …

പ്രസവ ചികില്‍സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 9 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു

  കാസര്‍കോട്: പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 9 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പാക്കം സ്വദേശി ദാമോദരന്റെ ഭാര്യ ഗീത(38) ആണ് മരിച്ചത്. അംഗഡിമുഗര്‍ മണ്ഡമ്പാടിയിലെ ശങ്കര പാട്ടാളിയുടെയും ലളിതയുടെയും മകളാണ്. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതയെ സ്‌കാനിങിന് വിധേയയാക്കിയിരുന്നു. സ്‌കാനിങില്‍ കുട്ടിമരിച്ചതായി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്തെടുക്കാന്‍ ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് മരണമെന്ന് പറയുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു. പൊലീസ് …

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് എട്ടുമാസം കഴിഞ്ഞില്ല; ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

  മുംബൈ: കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാഠാ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. 35 അടി ഉയരമുള്ള പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയോടെ തകര്‍ന്നത്. അതേസമയം ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. സിന്ധുദുര്‍ഗിലെ രാജ്‌കോട്ട് കോട്ടയിലാണ് പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കനത്ത മഴയും കാറ്റുമാണിവിടെ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. …

മധൂരില്‍ ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കാസര്‍കോട്: മധൂരിലെ ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ പറക്കില സ്വദേശി ഉപേന്ദ്ര ഗട്ടി(52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റു നടത്തി. രാത്രിയോടെ കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശശികലയാണ് ഭാര്യ: ചൈത്ര, ദീപക് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: പത്മാവതി, രോഹിണി.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ വർണ്ണാഭമായി വീഥികൾ, മയിൽപ്പീലിച്ചന്തത്തിൽ അമ്പാടി മുറ്റങ്ങൾ

കാസർകോട്: ദ്വാപരയുഗസ്മരണകളുണർത്തി വീട്ടുകൂട്ടങ്ങൾ അമ്പാടിമുറ്റങ്ങളായി. രാധികമാരുടെയും കണ്ണനുണ്ണികളുടെയും സാന്നിധ്യം നിറപ്പകിട്ടേകിയ ദിനത്തിൽ നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ അമ്പാടിമുറ്റങ്ങളാണ് തിങ്കളാഴ്ച ഒരുങ്ങിയത്. വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ആഘോഷങ്ങളുണ്ടായി. കൃഷ്ണ വേഷങ്ങൾക്കും പുരാണ വേഷങ്ങൾക്കു മൊപ്പം നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയിൽ അണിനിരന്നു. ഗോപിക നൃത്തം, ഉറിയടി തുടങ്ങിയവയും ഉണ്ടായിരുന്നു. ബോവിക്കാനത്താണ് ജില്ലയിലെ ഏറ്റവും വലിയ ശോഭായാത്ര നടന്നത്. വലിയ ഭക്തജന കൂട്ടം ടൗണിൽ തടിച്ചുകൂടി. കാഞ്ഞങ്ങാട് നഗരം എന്നിവിടങ്ങളിലും ശോഭായാത്ര കളുണ്ടായിരുന്നു. നീലേശ്വരം മേഖലയിൽ നീലേശ്വരം …

ശ്രീകൃഷ്ണ ജയന്തി ആഘോഷ ശോഭായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവർത്തകന് വെട്ടേറ്റു 

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷ ശോഭയാത്ര കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന ബി.ജെ.പി. പ്രവർത്തകന് വെട്ടേറ്റു. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പി.സി. ബാബുവിനാണ് (32) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഏഴോടെ കല്യാശ്ശേരി സെൻട്രൽ കരിക്കട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്. പരിക്കറ്റ ബാബുവിനെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച വൈകീട്ട് കല്യാശ്ശേരി കോലത്തു വയലിൽ ശോഭാ യാത്രക്കിടെ പ്രചാരണ വാഹനത്തിന് നേരേ ആക്രമണമുണ്ടായിരുന്നു. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ആ വാഹനത്തിൽ ഉണ്ടായിരുന്ന ബാബുവിന് …

ഞെട്ടിക്കാൻ സുമാദത്തൻ എന്ന കഥാപാത്രവുമായി നടൻ ജഗദീഷ് വരുന്നു; കിഷ്കിണ്ഡാ കാണ്ഡം എന്ന സിനിമയിലെ ന്യൂ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

  അത്യന്തം ദുരൂഹതയുമായി ജഗദീഷ് വീണ്ടും. സമീപകാലത്ത് ജഗദീഷിൻ്റെ കഥാപാത്രങ്ങൾ ഏറെ വൈറലാണ്. രണ്ടു ഘട്ടങ്ങളിലൂടെയാണ് ജഗദീഷിൻ്റെ അഭിനയ ജീവിതം. ചെറിയ വേഷങ്ങളിൽ നിന്ന് നായകസ്ഥാനത്ത് അതിനിടയിലും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലും തിളങ്ങി. പിന്നീട് ഒരിടവേള യുണ്ടായി. അതിനെ ബ്രേക്ക് ചെയ്തു കൊണ്ട് തൻ്റ രണ്ടാം വരവിൽ വൈവിധ്യമാർന്നതും, ഏറെ അഭിനയ സാദ്ധ്യതകൾ നിറഞ്ഞതുമായ കഥാപാത്രങ്ങളാണ് ജഗദീഷിനെ തേടി വന്നത്. ലീല,റോഷാക്ക്, തീപ്പൊരിബെന്നി, അങ്ങനെ നീളുന്നു ആ പട്ടിക. ഇപ്പോഴിതാ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെച്ചുന്ന …

കവി ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവി സച്ചിദാനന്ദന് 

  കാസർകോട്: കവി ടി.ഉബൈദിന്റെ സ്മരണയ്ക്കായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ  ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സംസ്‌കാരിക രംഗത്തെ പ്രമുഖനുമായ പ്രഫ.കെ.സച്ചിദാനന്ദന് സമ്മാനിക്കും. കവിതയിലും മലയാള ഭാഷയിലും അതോടൊപ്പം, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് രണ്ടാമത് പുരസ്‌കാരത്തിന് സച്ചിദാനന്ദനെ അർഹനാക്കിയത്. ഡോ.എം. കെ മുനീർ എം.എൽ.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുൽ റഹ്മാൻ, യഹ്‌യ തളങ്കര, ജലീൽ പട്ടാമ്പി …

ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു 

  കാസർകോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സും കൊല്ലം തെന്മല സ്വദേശിനിയുമായ സ്മൃതി (20) ആണ് മരിച്ചത്. അശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ റൂമിൽ വന്നിരുന്നു. വീണ്ടും ആശുപത്രിയിൽ പോയി ഉച്ചയോടെ റൂമിൽ വന്ന ശേഷമാണു ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. ഷാൾ ഉപയോഗിച്ചാണ് തൂങ്ങിയത്. കുമ്പള പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. …

‘ഇനി നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കും’; ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍

കൊച്ചി: നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍. ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്‍ക്കെതിരെ സംസാരിക്കരുതെന്ന് താക്കീത് നല്‍കുന്ന ഫോണ്‍ കോളാണ് വന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ഇനി നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കും’, എന്നാണ് ഫോണ്‍ കോളിലൂടെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. താന്‍ പ്രതികരിച്ചതോടെ കോള്‍ കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആദ്യത്തെ അനുഭവമാണിതെന്നും 8645319626 എന്ന നമ്പരില്‍ നിന്നാണ് …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു. മേല്‍പ്പറമ്പ മാക്കോട് സ്വദേശി ഹനീഫ(32) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി മരണപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. മേല്‍പറമ്പ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദുബായി ലുലു മാളില്‍ അക്കൗണ്ടന്റായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. പരേതനായ മഹമൂദിന്റെയും ആയിഷയുടെയും മകനാണ്. നജീബയാണ് ഭാര്യ. മക്കള്‍: കെന്‍സ, ആനിയ. ആഷിഖ് സഹോദരനാണ്.

മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്നും കടലിലേക്ക് വീണ് മത്സ്യ തൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ തോണില്‍ നിന്ന് കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാവിലാ കടപ്പുറം സ്വദേശി എം വി ഗണേശന്‍ (45) ആണ് മരിച്ചത്. പരിക്കേറ്റ എംവി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ഒരിയരയിലാണ് അപകടം. ശക്തമായ തിരമാലയില്‍ ആടിയുലഞ്ഞ തോണിയില്‍ നിന്ന് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റു തൊഴിലാളികളാണ് ഇതുവരെയും കരക്ക് എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗണേശന്‍ മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് …