അബുദാബിയില്‍ നിന്നു നാട്ടിലേയ്ക്ക് തിരിച്ച കുണ്ടംകുഴി സ്വദേശി എവിടെ? ; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: അബുദാബിയില്‍ നിന്നു നാട്ടിലേയ്ക്ക് തിരിച്ച യുവാവിനെ കാണാതായതായി പരാതി. ബന്ധു നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബേഡകം, ഗദ്ദെമൂലയിലെ കൃഷ്ണ പ്രസാദി(26)നെയാണ് കാണാതായത്. അബുദാബിയിലെ പ്രമുഖ കമ്പനിയായ ഇത്തിയാദില്‍ ജോലിക്കാരനായ കൃഷ്ണ പ്രസാദ് ആഗസ്ത് 21ന് വൈകിട്ടാണ് നാട്ടിലേയ്ക്ക് തിരിച്ചത്. അതിനു ശേഷം എന്തു സംഭവിച്ചുവെന്നു വ്യക്തമല്ല. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയതായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുന്നതിനു നാട്ടിലെത്തിയ കൃഷ്ണ പ്രസാദ് രണ്ടാഴ്ച മുമ്പാണ് തിരികെ പോയത്. രണ്ടു ദിവസം മുമ്പ് വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് നാട്ടിലേയ്ക്ക് വന്നതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page