കാസര്‍കോട്: കെ.എസ്.ആര്‍ടിസി ബസിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു. ബേഡകം തെക്കേക്കരയിലെ ഇടയില്യം വിട്ടില്‍ പി ശ്രീനേഷ് (39)ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്ഥലത്തെത്തി. സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചീനിയറായ ശ്രീനേഷ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് കണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. ബസിടിച്ച് തെറിച്ചുവീണ ശ്രീജേഷിന്റെ ദേഹത്തുകൂടി എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ് കയറുകയായിരുന്നു. ബാലകൃഷ്ണന്റെയും പരേതയായ പി ശ്യാമളയുടെയും മകനാണ്. സഹോദരി പിശുഭ.