ശ്രീകൃഷ്ണജയന്തി: മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് നാളെ മഹാശോഭയാത്ര
കാസർകോട് : മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് ശ്രീകൃഷ്ണജയന്തി തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ഗോപൂജ. ഉച്ചയ്ക്ക് നടക്കുന്ന ധാർമികസഭ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക്ക് പഭാകരൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. വി.എച്ച്.പി. സംസ്ഥാന ഗവർണിഗ് കൗൺസിൽ അംഗം വിദ്യാസാഗർ ഗുരുമൂർത്തി പ്രഭാഷണം നടത്തും. തുടർന്ന് മഹാശോഭയാത്ര. ഷണ്മുഖ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ മുളിയാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും, സാന്ദീപനി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ അമ്മങ്കോട് ശ്രീ ശബരിനാഥ ഭജന മന്ദിരത്തിൽ നിന്നും. പാർത്ഥസാരഥി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ചിപ്ലികയ ശ്രീധർമ്മശാസ്താ ഭജന മന്ദിരത്തിൽ നിന്നും, ഗോവർദ്ധന ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ മുണ്ടക്കൈ ശ്രീ അയ്യപ്പ ഭജനമന്ദിരത്തിൽനിന്നും പുറപ്പെടുന്ന ശോഭയാത്രകൾ ബോവിക്കാനം മഥുരാപുരിയിൽ സംഗമിച്ച് മല്ലം ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിൽ സമാപിക്കും. ആഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തിയിരുന്നു ശോഭയാത്രയിൽ പങ്കെടുക്കുന്നവർ വയനാട് സ്നേഹനിധി സമർപ്പണം നടത്തും.