കെ.എസ്.ആര്‍.ടി.സിയ്ക്ക് 72 കോടി രൂപ കൂടി

  തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമേ മാസന്തോറും 50 കോടി രൂപയും സഹായമായി നല്‍കുന്നു. 6000 ത്തോളം ബസുകളും അതില്‍നിന്നുള്ള വരുമാനവും 50ല്‍പ്പരം ബസ് സ്റ്റാന്ഡ് ഷോപ്പിങ് കോംപ്ലക്‌സുകളും അതില്‍ നിന്നുള്ള വരുമാനവും കൊണ്ട് കോര്‍പ്പറേഷന്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാലിയായ ഖജനാവില്‍ നിന്ന് ഈ ഔദാര്യം. രണ്ടാംപിണറായി സര്‍ക്കാര്‍ ഇതുവരെ 5940 കോടി രൂപ …

കാസര്‍കോട് കടലില്‍ ചൈനീസ് ‘കുടം’ പരിഭ്രാന്തി പരത്തി; മത്സ്യത്തൊഴിലാളികള്‍ കരയ്ക്ക് എത്തിച്ചു, ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

കാസര്‍കോട്: കാസര്‍കോട് കടലില്‍ കണ്ടെത്തിയ ചൈനീസ് ‘കുടം’ പരിഭ്രാന്തി പരത്തി. മത്സ്യത്തൊഴിലാളികള്‍ വല വീശി ബോട്ടിലേക്ക് കയറ്റിയ കുടം കരയിലെത്തിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധിച്ച് അപകടകാരിയല്ലെന്നു ഉറപ്പു വരുത്തിയതോടെയാണ് പൊലീസിന് ശ്വാസം വീണത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാസര്‍കോട് കടപ്പുറത്തു നിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളാണ് പച്ച നിറത്തിലുള്ള സിലിണ്ടര്‍ പോലെയുള്ള ഒരു വസ്തു ഒഴുകി നടക്കുന്നത് കണ്ടത്. പുറംഭാഗത്ത് ചൈനീസ് ഭാഷയില്‍ എന്തൊക്കെയോ എഴുതിയതായും കണ്ടെത്തി. സംശയം തോന്നി കുടത്തെ വലയെറിഞ്ഞ് ബോട്ടിലേക്ക് കയറ്റി. കരയില്‍ …

‘എന്നെ അപായപ്പെടുത്തുമോ എന്ന് സംശയം’; യുവ നടനെതിരെ പീഡന പരാതി പറഞ്ഞ നടി

  തിരുവനന്തപുരം: വ്യക്തിപരമായ നേട്ടത്തിനല്ല താന്‍ പരാതി നല്‍കിയതെന്ന് യുവ നടനെതിരെ പരാതി ഉന്നയിച്ച നടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കലാരംഗത്ത് നേരിട്ട പ്രശ്നം ആണ് പരാതിയായി ഉന്നയിച്ചത്. അതിനുള്ള അവകാശം നമുക്കില്ലേ? ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഫേക്ക് നമ്പറുകളില്‍ നിന്ന് രാത്രി 12.30 യ്ക്ക് ശേഷമൊക്കെ കോളുകള്‍ വരുന്നുണ്ട്. എന്നെ ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ആശങ്കയിലാണ് എന്റെ കുടുംബം. എനിക്ക് രണ്ട് മക്കളുണ്ട്. അവരെ വളര്‍ത്തേണ്ട ഉത്തരവാദിത്തം എന്നിലുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രൊട്ടക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ പറയണമെന്ന് …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

    മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇതുമൂലം ഈരംഗത്തുള്ളവരെല്ലാം വഷളാകുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് മലപ്പുറം പുത്തനത്താണിയില്‍ വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. സിനിമ രംഗത്തെ എല്ലാവരും കുഴപ്പാക്കാരാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയത് സര്‍ക്കാരിന്റെ ഈ നിലപാടാണ്. യഥാര്‍ത്ഥ കുറ്റവാളികളെ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു. സംഭവത്തെ കുറിച്ച് സാംസ്‌കാരിക മന്ത്രിയോട് ചോദിച്ചാല്‍ ഒന്നും പറയാനില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഇഷ്ടമുള്ള ചോദ്യത്തിന് മാത്രമെ മറുപടി പറയുന്നുള്ളു. ഈ പശ്ചാത്തലത്തില്‍ 5 …

ഉപ്പളയില്‍ നാലു കടകളില്‍ കള്ളന്‍ കയറി; പണവും സാധനങ്ങളും നഷ്ടപ്പെട്ടു, മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: ഉപ്പള ടൗണിലെ നാലു കടകളില്‍ കള്ളന്‍ കയറി; പണവും സാധനങ്ങളും കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉപ്പള ടൗണിലെ വൈറ്റ് മാര്‍ട്ട്, ബി.കെ മാര്‍ട്ട്, ബ്യൂട്ടിപാര്‍ലര്‍, സിറ്റി ബാഗ് എന്നിവിടങ്ങളിലാണ് കവര്‍ച്ച. നാലിടത്തും പൂട്ടു തകര്‍ത്താണ് കവര്‍ച്ചക്കാരന്‍ അകത്തു കടന്നത്. മുഖം മൂടി ധരിച്ച് എത്തിയ കവര്‍ച്ചക്കാരന്‍ സ്ഥാപനത്തിനു അകത്തെ മേശവലുപ്പുകള്‍ തുറന്ന് കൈക്കലാക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ചാശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ദൈഗോളിയില്‍ പ്രവര്‍ത്തിക്കുന്ന കൊട്‌ലമൊഗറു-പാത്തൂര്‍ …

സിനിമാ മേഖലയിലെ ലൈംഗിക അതിക്രമം; ഇ-മെയില്‍ വഴി പരാതി കൈമാറാന്‍ അവസരം ഒരുക്കി പൊലീസ്

  തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഇ-മെയില്‍ വഴി പരാതി കൈമാറാന്‍ പൊലീസ് അവസരം ഒരുക്കി. [email protected] എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയില്‍ വിലാസം. 0471-2330747 എന്ന നമ്പറിലും പരാതികള്‍ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു. സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. ഏഴംഗ സംഘത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് …

പിലിക്കോട് മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്, ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

  കാസര്‍കോട്: പിലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ദേശീയപാതയില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. കൊച്ചിയില്‍നിന്ന് നീലേശ്വരത്തേയ്ക്ക് പോവുകയായിരുന്ന മരത്തടി കയറ്റി വന്ന ലോറി കയറ്റത്തില്‍ ബ്രേക്ക് തകരാറിലായി പിറകോട്ട് പാഞ്ഞാണ് അപകടം. പിറകിലുണ്ടായിരുന്ന പിക്കപ്പ് വാനിനെ ഇടിച്ച ശേഷം റോഡരികിലെ സുരക്ഷാവേലിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അതിനിടെ ചെറുവത്തൂര്‍ ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ മിനിലോറി തടി ലോറിയിലിടിച്ചു. അപകടത്തില്‍ രണ്ടുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. ലോറി ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ബഷീറി(44)ന്റെ കാലിന് …

വണ്ടി ചെക്ക് കേസ്; കന്നഡ നടി പത്മജ റാവുവിന് മൂന്ന് മാസം വെറും തടവും 40.20 ലക്ഷം രൂപ പിഴയും

  മംഗളൂരു: അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയ കേസില്‍ കന്നഡ സിനിമ, ടിവി നടി പത്മജ റാവുവിന് മംഗളൂരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (എട്ട്) മൂന്ന് മാസം വെറും തടവും 40.20 ലക്ഷം രൂപ പിഴയും വിധിച്ചു. മംഗളൂരുവിലെ തുളു സിനിമ സംവിധായകന്‍ വീരേന്ദ്ര ഷെട്ടി കാവൂര്‍ നല്‍കിയ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2020 ജൂണ്‍ 17ന് മംഗളൂരു വീരു ടാക്കീസ് ഉടമ കൂടിയായ ഷെട്ടിയില്‍ നിന്ന് 40 ലക്ഷം …

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷണം പതിവാക്കിയ സംഘം അറസ്റ്റില്‍

  കണ്ണൂര്‍:നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍. നെല്ലിപ്പാറ, പരിയാരത്തു വീട്ടില്‍ സനൂപ് (27), എരുവേശി, പൂപ്പറമ്പിലെ കീച്ചേരി ജെയിംസ് (57) എന്നിവരെയാണ് ആലക്കോട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ. നായര്‍, എസ്.ഐ എം.പി ഷാജി എന്നിവര്‍ അറസ്റ്റു ചെയ്തത്. കരുവഞ്ചാല്‍, ആനക്കുഴിയിലെ കുന്നത്തേട്ട് മനോജിന്റെ ബെന്‍സ് ലോറിയില്‍ നിന്നു രണ്ട് ബാറ്ററികള്‍ മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. ആഗസ്ത് 18ന് ആയിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ആക്രിക്കടകള്‍ …

സ്വര്‍ണ്ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 3.75 കോടി കൊള്ളയടിച്ച കേസ്; 2 പേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണ്ണ വ്യാപാരികളെ തട്ടിക്കൊണ്ടുപോയി 3.75 കോടി രൂപ കൊള്ളയടിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇരിട്ടി, മുഴക്കുന്ന്, ഉറുകുന്ന് പറമ്പ് ഹൗസില്‍ കെ. കനകരാജന്‍ (26), കയമടന്‍വീട്ടില്‍ കെ. അക്ഷയ് അജയ് (24) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ ഹരിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തത്. ജൂലായ് 26ന് രാത്രി ഏഴരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പഴയ സ്വര്‍ണ്ണം മഹാരാഷ്ട്രയില്‍ വില്‍പ്പന നടത്തി മടങ്ങുകയായിരുന്ന കുറ്റ്യാടിയിലെ ജ്വല്ലറിക്കാരാണ് …

മതില്‍ പണിയാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; പ്രധാന അധ്യാപകനെയും എഞ്ചിനീയറെയും സസ്‌പെന്റുചെയ്തു

  മംഗളൂരു: മതില്‍ പണിയാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സംഭവത്തില്‍ ഉത്തരവാദികളായ പ്രധാന അധ്യാപകനെയും ജില്ലാപഞ്ചായത്ത് എഞ്ചിനീയറെയും സസ്‌പെന്റുചെയ്തു. ചൊവ്വാഴ്ച രാവിലെ കര്‍ണാടക കഡബ താലൂക്കിലെ പെരാബെ കുന്തുരു ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രൈമറി വിഭാഗം കെട്ടിടമാണ് തകര്‍ന്ന് വീണത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രശ്മി, ദീക്ഷ, ഫാത്തിമ സുഹാന, യഷിത എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്. സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് എഞ്ചിനീയര്‍ സംഗപ്പ ഹുക്കേരി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ …

വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ലോട്ടറി ടിക്കറ്റ് വില്‍പ്പന; ലോട്ടറി ഏജന്‍സിയില്‍ റെയ്ഡ്, ലാപ്‌ടോപ്പ് പിടിച്ചെടുത്തു, ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങളെന്ന് പൊലീസ്

കാസര്‍കോട്: വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോട്ടറി ഏജന്‍സിയില്‍ പൊലീസ് റെയ്ഡ്. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ജോജോ എന്നയാളുടെ ഉടമസ്ഥതയില്‍ വൊര്‍ക്കാടി, കോളിയൂര്‍, മജീര്‍പ്പള്ളയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്‍സിയിലാണ് മഞ്ചേശ്വരം പൊലീസ് റെയ്ഡ് നടത്തിയത്. ആറു പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏജന്‍സിയില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് ടിക്കറ്റുകള്‍ വില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരള ലോട്ടറി ഓണ്‍ലൈന്‍.ഇന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റ് ഉണ്ടാക്കി …

ബന്തിയോട്ടെ നഴ്‌സിന്റെ മരണം കൊലപാതകമോ? പരിയാരത്തേക്ക് കൊണ്ടു പോയ മൃതദേഹം കോഴിക്കോട്ടേക്ക് മാറ്റി, പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികളെന്ന് പൊലീസ്

  കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനിയായ യുവതിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു. പരിയാരത്തേക്ക് പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടു പോയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം കോഴിക്കോട്ടേക്ക് മാറ്റിയതെന്നു പൊലീസ് പറഞ്ഞു. കൊല്ലം, തെന്മല, ഉരുക്കുളം സ്മൃതിഭവനിലെ കോമളരാജന്റെ മകള്‍ എസ്.കെ സ്മൃതി (20)യെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഹോസ്റ്റലിലെ സ്റ്റീല്‍ കട്ടിലിന്റെ മുകളിലത്തെ കമ്പിയില്‍ ഷാലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്തിയോട്ട് എത്തിയ ബന്ധുക്കള്‍ …

കാറിന്റെ താക്കോല്‍ നല്‍കിയില്ല; പിതാവിന്റെ കാര്‍ കത്തിച്ച് മകന്‍

പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡാനിഷ് മിന്‍ഹാജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.  

നാടന്‍പാട്ടുകാരന്‍ കളക്കര വിനോദ് കുമാര്‍ അന്തരിച്ചു

  കാസര്‍കോട്: പ്രമുഖ നാടന്‍ പാട്ടു കലാകാരനും മുന്‍ പ്രവാസിയുമായ കുറ്റിക്കോല്‍, കളക്കരയിലെ വിനോദ് കുമാര്‍ (40) അന്തരിച്ചു. പത്തനംതിട്ട, പന്തളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. പരേതനായ പി പക്കീരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീകല (ആയംപാറ), മക്കള്‍: ബി ആദിദേവ്, ആത്മിക. സഹോദരങ്ങള്‍:വിശ്വനാഥന്‍, വിജയന്‍. നാടന്‍ പാട്ടുരംഗത്തു ശ്രദ്ധേയനായി വരുന്നതിനിടയിലായിരുന്നു പ്രവാസിയായത്. പിന്നീട് നാട്ടില്‍ അവധിക്കു വരുന്ന സമയങ്ങളിലൊക്കെ വിനോദ് കുമാര്‍ നാടന്‍ പാട്ടു വേദികളില്‍ …

വിഘടനവാദികളുടെ നീക്കങ്ങളെ ആശയപരമായി നേരിടണം; പ്രജ്ഞ പ്രവാഹ് സമിതി

    കാസര്‍കോട്: ഭാരതത്തെ തെക്കും വടക്കും കിഴക്കും എന്ന് വേര്‍തിരിച്ച് വിഘടിക്കാനുള്ള വിഘടന വാദികളുടെ നീക്കങ്ങളെ ആശയപരമായി നേരിടണമെന്ന് പ്രജ്ഞാ പ്രവാഹ് കേന്ദ്രസമിതിയംഗം പ്രൊഫ.ഡോ.സദാനന്ദ ദാമോദര്‍ സപ്രെ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ സൗഹൃദ സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാസ്‌കാരിക മാര്‍ക്‌സിസം ഭാരത സംസ്‌കാരത്തെയും കുടുംബവ്യവസ്ഥയെയും ബാധിക്കുന്ന അപകടകരമായ ആശയങ്ങളാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. മുരളീധരന്‍ ആധ്യക്ഷം വഹിച്ചു. എസ് വിശ്വനാഥന്‍, കെ ദാമോദരന്‍, വി മഹേഷ്, ഡോ.കെഎ …

കാംകോ മുന്‍ മാനേജര്‍ അസൈനാര്‍ അന്തരിച്ചു

  കാസര്‍കോട്: കാംകോ മുന്‍ മാനേജര്‍ പുത്തിഗെ, മുഗുറോഡിലെ അസൈനാര്‍ (66) അന്തരിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറയുടെ സഹോദരി സുഹ്‌റയുടെ ഭര്‍ത്താവാണ്. മക്കള്‍: നജ്മുന്നീസ, മുഹമ്മദ് ശിബിലി. മരുമകന്‍: നസീര്‍ പുത്തിഗെ. സഹോദരങ്ങള്‍: യൂസഫ്, ബാവ, മൂസ, ഔവ്വ, ആസ്യുമ്മ, ഖദീജ.

പ്രതിഷേധ കൂട്ടായ്മ നാളെ: ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്

  തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കണം, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 29ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ …