കിണറ്റിൽ പ്രാണന് വേണ്ടി പിടയുന്ന വയോധിക! പൊലീസ് പിന്നെ മറ്റൊന്നും ആലോചിച്ചില്ല, കിണറിൽ ഇറങ്ങി അതിസാഹസികമായി രക്ഷിച്ചു 

 

തിരുവനന്തപുരം: കിണറ്റിൽ വീണ വയോധികയെ തിരുവനന്തപുരം അഞ്ചാലുംമൂട് പൊലീസ് അതിസാഹസികമായി രക്ഷിച്ചു. അഞ്ചാലുംമൂട് ആനെച്ചുട്ടമുക്കിലാണ് സംഭവം. ലളിതാ ഭായി എന്ന 70 കാരിയാണ് കിണറ്റിൽ വീണത്. വിവരം അറിഞ്ഞ അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ധർമജിത് ഉടൻ എസ്.ഐ സഞ്ജയൻ, എ.എസ്.ഐ രാജേഷ്‌ കുമാർ, സി.പി.ഒ ശിവകുമാർ, ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവരുമായി ഉടൻ അപകട സ്ഥലത്തെത്തി. എത്തിയപ്പോൾ കണ്ടത്  കിണറിനുള്ളിൽ പ്രാണനുവേണ്ടി പിടയുന്ന വയോധികയെ ആണ്. ഫയർ ഫോഴ്‌സ് വരുന്നതുവരെ സമയം പാഴാക്കാനില്ലെന്ന് മനസിലാക്കിയ സബ് ഇൻസ്‌പെക്ടർ സഞ്ജയൻ ഉടൻ കിണറിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ പിടയുന്ന സ്ത്രീയെ രക്ഷപ്പെടുത്തി. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടെ വയോധികയെ കിണറിന്  പുറത്ത് എത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page