ഇന്നു വിവാഹം; പ്രതിശ്രുത വരന്‍ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

 

പ്രതിശ്രുത വരന്‍ വിവാഹ ദിവസം ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ബാത്ത് റൂമില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിന്‍. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്. ബുധനാഴ്ച രാവിലെ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുന്‍പ് കുളിക്കാന്‍ ബാത്ത് റൂമില്‍ കയറിയ ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ജിബിന്‍. അപ്പോഴേക്കും മരിച്ചിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു സൂചനയുമില്ലായിരുന്നു. വിദേശത്തായിരുന്ന ജിബിന്‍ കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
കടബാദ്ധ്യതയൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജിബിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page