തിരുവനന്തപുരം: ഗായകന്‍ കെ.ജെ യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ്(54) കുഴഞ്ഞുവീണു മരിച്ചു. ആഫ്രിക്കയില്‍ നിന്നും തിരുവനന്തപുരയ്ക്ക് വിമാനത്തില്‍ വരുന്നതിനിടെയാണ് സംഭവം. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബുനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. മകന്‍ അമലും വിമാനത്തില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സംഗീത പരിപാടി കഴിഞ്ഞ് ബംഗളൂരു വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ടിവി സംഗീത റിയാലിറ്റിഷോകളിലും ഗിറ്റാറിസ്റ്റായിരുന്നു. നിരവധി സിനിമകളില്‍ പിന്നണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി ശിഷ്യരുമുണ്ട്. ഗന്ധര്‍വ സംഗീതം, സംഗീത സാഗരം, ടോപ് സിംഗര്‍ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയാണ് മലയാളികള്‍ ജോസ് തോമസിനെ അടുത്തറിഞ്ഞത്. 35 വര്‍ഷമായി ഗിറ്റാറിസ്റ്റായിരുന്നു. തിരുമലയില്‍ ടാലന്റ് എന്ന പേരില്‍ സംഗീത വിദ്യാലയവും ആരംഭിച്ചിരുന്നു. അമേരിക്കയിലും അഞ്ചുവര്‍ഷം സംഗീത അധ്യാപകനായിരുന്നു. കെഎസ് ചിത്ര ഉള്‍പ്പെടെ പ്രമുഖരുടെ സംഗീത പരിപാടികളില്‍ സജീവമായിരുന്നു. പേരൂര്‍ക്കട പുത്തുര്‍ ഹൗസിലായിരുന്നു താമസം. എമില്‍ മറ്റൊരു മകനാണ്. ഭാര്യ: മിനി ജോസ്.സംസ്‌കാരം പിന്നീട്.