കുടുംബ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു; ഇത് നിരസിച്ചതിനാല്‍ ഒരു ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ലക്ഷ്മി രാമകൃഷ്ണന്‍

  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം നിരവധി യുവനടികളാണ് തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പരാതിയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരാണ്. കുടുംബ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ ഒരു സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചെന്നും ക്ഷണം നിരസിച്ചതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി ലക്ഷ്മി തുറന്നു പറയുന്നു. ‘എനിക്ക് ആ പ്രമുഖ സംവിധായകന്‍ മേസേജ് ചെയ്ത് പറഞ്ഞു ലക്ഷ്മി ഒന്ന് കൊച്ചിയിലേക്ക് വരണമെന്ന്. എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ സംവിധായകനെ കാണാമെന്നും ഞാന്‍ പറഞ്ഞു. …

തേടിയിറങ്ങിയത് കഞ്ചാവ്; കിട്ടിയത് എം ഡി എം എ, കുമ്പളയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

  കാസര്‍കോട്: കഞ്ചാവ് തേടിയിറങ്ങിയ പൊലീസ് എംഡിഎംഎ യുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂര്‍,അറഫാത്ത് നഗറിലെ മുഹമ്മദ് സുഹൈല്‍ (24), കട്ടത്തടുക്ക, വികാസ് നഗറിലെ എം കെ സിറാജുദ്ദീന്‍ (20) എന്നിവരെയാണ് കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ വികെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ കുമ്പളയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് 1.05 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് …

നടിയെ പീഡിപ്പിച്ച കേസ്: മുകേഷിനു മുന്‍കൂര്‍ ജാമ്യം നല്‍കരുത്; പൊലീസ് കോടതിയിലേയ്ക്ക്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും കൊല്ലം എം എല്‍ എയുമായ മുകേഷിനു ജാമ്യം നല്‍കരുതെന്ന് പൊലീസ്. ഇതു സംബന്ധിച്ച് തിങ്കളാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കും. മുകേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും ബലാത്സംഗ കേസില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നും സൂചനയുണ്ട്. കെ പി സി സിയുടെ മുന്‍ലീഗല്‍ സെല്‍ ചെയര്‍മാന്‍ ചന്ദ്രശേഖരനും ജാമ്യം …

മംഗളൂരുവില്‍ നിന്നു രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി മണിക്കൂറുകള്‍ക്കകം കാസര്‍കോട്ട് അറസ്റ്റില്‍, കുട്ടിയെയും പ്രതിയെയും കങ്കനാടി പൊലീസിനു കൈമാറി

  കാസര്‍കോട്: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ആളെ മണിക്കൂറുകള്‍ക്കം കാസര്‍കോട്ട് വച്ച് അറസ്റ്റു ചെയ്തു. എറണാകുളം, പറവൂര്‍ തത്തിപ്പള്ളം, മാട്ടുവയക്കര, കണ്ടത്തില്‍ ഹൗസിലെ അനീഷ് കുമാറി(49)നെയാണ് കാസര്‍കോട് റെയില്‍വെ പൊലീസ് എസ് ഐ മാരായ റജികുമാര്‍, സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി 12 മണിയോടെ ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസില്‍ വച്ചാണ് കുട്ടിയുമായി ഇയാളെ അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് കങ്കനാടിയിലെ രണ്ടുവയസുള്ള പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ ഉടന്‍ തന്നെ കങ്കനാടി പൊലീസിനെ …

ചൂണ്ടയിടുന്നതിനിടെ കാണാതായ റിയാസിനെ കണ്ടെത്താനായില്ല; ഇന്ന് ഫയര്‍ഫോഴ്‌സ്, തീരദേശ പൊലീസ്, ഫിഷറീസ് സംയുക്തമായി തെരച്ചില്‍ നടത്തും

  കാസര്‍കോട്: ചൂണ്ടയിടുന്നതിനിടെ കിഴൂര്‍ ഹാര്‍ബറിന് സമീപം കാണാതായ പ്രവാസിയായ യുവാവിനെ കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. ഹര്‍ബര്‍ പരിസരത്താണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് കോസ്റ്റല്‍ പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിലിനെത്തും. ചെമ്മനാട് രണ്ടാം വാര്‍ഡ് കല്ലു വളപ്പിലെ കെ. മുഹമ്മദ് റിയാസിനെ (40)ആണ് ശനിയാഴ്ച രാവിലെ കാണാതായത്. ഒന്‍പതോടെ ഹാര്‍ബറിലെത്തിയ ചിലര്‍ ഉടമസ്ഥനില്ലാത്ത ആധുനിക ചൂണ്ടക്കിറ്റടങ്ങിയ ബാഗും സ്‌കൂട്ടറും താക്കോലും കണ്ടതോടെയാണ് സംശയമുണര്‍ന്നത്. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് 11 മണിയോടെ റിയാസിന്റെ …

യുവതിയുടെ ആത്മഹത്യ; അറസ്റ്റിലായത് ഷാനു കൊലക്കേസിലെ പ്രതി, പിതാവിനെ കൊലപ്പെടുത്തിയ കേസിലും വിനോദ് പ്രതിയെന്ന് പൊലീസ്

കാസര്‍കോട്: യുവതി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രണ്ടു കൊലക്കേസുകളിലും പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ വിനോദ് എന്ന ഗണേശി (43)നെ കഴിഞ്ഞ ദിവസമാണ് വിദ്യാനഗര്‍ എസ് ഐ വി രാമകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. വിനോദിന്റെ ഭാര്യ ചെങ്കള, പുലിക്കുണ്ടിലെ ബി പി സിന്ധു(38)വിനെ  ആഗസ്റ്റ് ഏഴിനാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചെത്തുന്ന വിനോദ് ഭാര്യ സിന്ധുവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിനോദിനെ ആത്മഹത്യാപ്രേരണക്കുറ്റം …

കനവ് ബേബി മരിച്ച നിലയില്‍; മൃതദേഹം കാണപ്പെട്ടത് വയനാട്ടിലെ വീട്ടില്‍

  കല്‍പ്പറ്റ: സാംസ്‌കാരിക പ്രവര്‍ത്തകനും നാടക കൃത്തുമായ കനവ് ബേബി എന്ന കെ.ജെ. ബേബി(70)യെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട,് നടുവയല്‍, ചീങ്ങോട്ടുള്ള വീട്ടിനടുത്തുള്ള കളരിയിലാണ് ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘നാട്ടുഗദ്ദിക’ എന്ന നാടകത്തിലൂടെയാണ് ബേബി ശ്രദ്ധേയനായത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രസ്തുത നാടകത്തിലെ അഭിനേതാക്കളെല്ലാം ആദിവാസികളായിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ജീവിതമായിരുന്നു കെ ജെ ബേബിയുടേത്. കണ്ണൂരിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ല്‍ കുടുംബം വയനാട്ടില്‍ കുടിയേറി. …

കനത്ത മഴ; കാസര്‍കോട്ട് ആറു കടകളുടെ മേല്‍ക്കൂര തകര്‍ന്നു വീണു, ആളപായം ഒഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: ശനിയാഴ്ച വൈകുന്നേരം മുതല്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കാസര്‍കോട്ട് ആറു കടകളുടെ മേല്‍ക്കൂര തകര്‍ന്നു വീണു. മീന്‍ മാര്‍ക്കറ്റിനു സമീപത്തെ കടകളാണ് തകര്‍ന്നത്. ഉണക്ക മീന്‍ വില്‍ക്കുന്ന കടകളാണിവ. രാത്രി ഒന്‍പതരമണിയോടെയാണ് സംഭവം. കടകള്‍ അടച്ച ശേഷമാണ് അപകടം. അതിനാല്‍ ആളപായം ഒഴിവായി. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് തകര്‍ന്നത്. പകല്‍ നേരങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങളാണ് തകര്‍ന്നത്.

തന്റെ സുഹൃത്തിനോട് അഡ്‌ജസ്‌റ്റ്‌മെന്റിന്‌ തയാറാണോയെന്ന്‌ സംവിധായകൻ ഹരിഹരൻ, പറ്റില്ലെന്ന് പറഞ്ഞപ്പോൾ തനിക്കും അവസരം നഷ്ടമായി, സിനിമ ചിത്രീകരണത്തിനിടെ 28 പേർ മോശമായി പെരുമാറിയെന്ന്‌ നടി ചാർമിള

  തിരുവനന്തപുരം: ബലാത്സംഗം, തൊഴിൽ നിഷേധം ഉൾപ്പെടെ  ഗുരുതരമായ ആരോപണങ്ങളുമായി നടി ചാർമിള രംഗത്ത്‌. മലയാള സിനിമാ മേഖലയിൽ നിന്ന്‌ 28 പേർ തന്നോട്‌ മോശമായി പെരുമാറിയെന്നാണ്‌ താരം വെളിപ്പെടുത്തയിത്‌. അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ നിർമ്മാതാവും സുഹൃത്തുക്കളും ചേർന്ന്‌ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ്‌ നടി പറയുന്നത്‌. നിർമ്മാതാവ്‌ എം.പി മോഹനനും സുഹൃത്തുക്കളുമാണ്‌ സംഭവത്തിനു പിന്നിൽ.  പഴനിയിലെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. കൂടുതൽ പേരുകൾ വെളിപ്പെടുത്തുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പോലെ വാതിലിൽ …

മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ, പിതാവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ

    തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ പിതാവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ബന്ധു ജിജു, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷൻ നൽകിയത്. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചു. അനുജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ പൊലീസ് …

കണ്ണൂരിൽ ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

  കണ്ണൂർ: ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യാശ്ശേരി പൊയ്യിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ജ്യോതിക കെ.വി ജ്യോതിക(19) ആണ് മരിച്ചത്. കണ്ണൂർ ഫെംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിയാണ്. ജയചന്ദ്രന്റെയും കനകലതയുടെയും മകളാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

സീതാംഗോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു

  കാസർകോട്: സീതാംഗോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കുമ്പള മൂളിയടുക്ക ദർബാർകട്ട സ്വദേശി വസന്ത (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ സീതാംഗോളി അപ്സര മില്ലിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ വസന്തയെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സൂരംബയലിൽ ടൈലറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു വസന്ത. ശശികലയാണ് ഭാര്യ. ധന്യശ്രീ ഏക മകളാണ്. രവി, ശശികുമാർ, ശസി, വിദ്യ …

ചെങ്കളയിലെ പാചക തൊഴിലാളി സിന്ധുവിന്റെ മരണം; ആത്മഹത്യാപ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ 

  കാസർകോട്: ചെങ്കളയിലെ പാചക തൊഴിലാളിയായ യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി വിനോദ് എന്ന ഗണേഷ് (43) ആണ് അറസ്റ്റിലായത്. ചെങ്കള പുലിക്കുണ്ട് സ്വദേശിനി സിന്ധു(38) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിയെ വിദ്യാനഗർ എസ് ഐ രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനാണ് സിന്ധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊലക്കേസിലും കവർച്ചാ കേസിലും പ്രതിയായ ഗണേഷ് പതിവായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ട …

ഏഴുമാസം പ്രായമായ കുട്ടിയെ പട്ടാപ്പകല്‍ തട്ടികൊണ്ടു പോയി; കൊണ്ടുപോയത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത്; മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തിയപ്പോള്‍ സംഭവിച്ചത്

  പയ്യന്നൂര്‍: കാങ്കോല്‍ പപ്പാരട്ടയില്‍ നിന്നും നാടോടിയുടെ ഏഴ് മാസം പ്രായമായ കുട്ടിയെ ഗുഡ്സ് ഓട്ടോയില്‍ തട്ടികൊണ്ടു പോയി. മണിക്കൂറോളം പൊലീസിനെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയ ആള്‍ ഒടുവില്‍ പിടിയിലായി. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന ആളാണ് പിടിയിലായത്. പെരിങ്ങോം പൊലീസ് ചന്തേര പൊലീസിന്റെ സഹായത്തോടെ ആളെ പിടികൂടുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പപ്പാരട്ടയില്‍ താമസിക്കുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമായ കുഞ്ഞിനെയാണ് മധ്യവയസ്‌കന്‍ തട്ടിക്കൊണ്ടുപോയത്. ഓട്ടോയില്‍ മടിയിലിരുത്തി ഒരാള്‍ തട്ടിക്കൊണ്ടുപോകുന്നത് …

മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസ്; യുവതിക്ക് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

  പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. മലപ്പുറം ചെര്‍പ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എഎം അഷ്‌റഫ് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും വിധിയിലുണ്ട്. 2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭര്‍തൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോവുകയായിരുന്നു. യാത്രക്കിടെയാണ് ഒഡിഷ സ്വദേശിയായ ലോചന്‍ നായ്കിനെ പരിചയപ്പെട്ടത്. …

താന്‍ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല, മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് നടന്‍ മോഹന്‍ലാല്‍

  തിരുവനന്തപുരം: താന്‍ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ട്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചിരുന്നു. അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയത്. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. …

പാമ്പ് കടിച്ച് യുവാവ് മരിച്ചു; കടിച്ച പാമ്പ് വസ്ത്രത്തില്‍ ഒളിച്ചിരുന്നത് 16 മണിക്കൂര്‍; പുറത്തുചാടിയത് ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍

  പാമ്പ് കടിയേറ്റ് മരിച്ച അയാളുടെ വസ്ത്രത്തില്‍ പാമ്പ് കഴിഞ്ഞത് 16 മണിക്കൂര്‍. ഒടുവില്‍ പാമ്പ് പുറത്തുവന്നത് ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍. ബീഹാറിലെ ബെഗുസാരായിയില്‍ 41 കാരനായ ധര്‍മ്മ വീര്‍ യാദവ് എന്ന യുവാവാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫാമിലെ പശുക്കള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ധര്‍മവീറിന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് അടുത്തുള്ള വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നാല്‍, ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. ഇതോടെ ധര്‍മവീറിനെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി. എന്നാല്‍, …

ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് കമ്മാടം സ്വദേശി മരിച്ചു

  കാസര്‍കോട്: പരപ്പ കമ്മാടം സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കമ്മാടം ബാനം റോഡിലെ നൗഷാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഷാര്‍ജ ദൈദില്‍ ജോലി സ്ഥലത്ത് വച്ചു മരിച്ചത്. അവധി ദിവസമായതിനാല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനിയില്‍ എത്തിയിരുന്നു. കുറച്ചു സമയത്തിന് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെന്‍സ് അല്‍ അമാന ഫുഡ് സ്റ്റഫ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റസീന. അജ്മാനിലുള്ള നഹാസ്, നൗജ എന്നിവര്‍ …