കല്‍പ്പറ്റ: സാംസ്‌കാരിക പ്രവര്‍ത്തകനും നാടക കൃത്തുമായ കനവ് ബേബി എന്ന കെ.ജെ. ബേബി(70)യെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട,് നടുവയല്‍, ചീങ്ങോട്ടുള്ള വീട്ടിനടുത്തുള്ള കളരിയിലാണ് ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘നാട്ടുഗദ്ദിക’ എന്ന നാടകത്തിലൂടെയാണ് ബേബി ശ്രദ്ധേയനായത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രസ്തുത നാടകത്തിലെ അഭിനേതാക്കളെല്ലാം ആദിവാസികളായിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ജീവിതമായിരുന്നു കെ ജെ ബേബിയുടേത്. കണ്ണൂരിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ല്‍ കുടുംബം വയനാട്ടില്‍ കുടിയേറി. 1994 ലാണ് കനവ് എന്ന ബദല്‍ സ്‌കൂള്‍ തുടങ്ങിയത്. മാവേലി മന്റം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.