യുവതിയുടെ ആത്മഹത്യ; അറസ്റ്റിലായത് ഷാനു കൊലക്കേസിലെ പ്രതി, പിതാവിനെ കൊലപ്പെടുത്തിയ കേസിലും വിനോദ് പ്രതിയെന്ന് പൊലീസ്

കാസര്‍കോട്: യുവതി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രണ്ടു കൊലക്കേസുകളിലും പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ വിനോദ് എന്ന ഗണേശി (43)നെ കഴിഞ്ഞ ദിവസമാണ് വിദ്യാനഗര്‍ എസ് ഐ വി രാമകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. വിനോദിന്റെ ഭാര്യ ചെങ്കള, പുലിക്കുണ്ടിലെ ബി പി സിന്ധു(38)വിനെ  ആഗസ്റ്റ് ഏഴിനാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മദ്യപിച്ചെത്തുന്ന വിനോദ് ഭാര്യ സിന്ധുവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിനോദിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചു വര്‍ഷം മുമ്പ് കാസര്‍കോട് നഗരത്തില്‍ നടന്ന ഷാനു കൊലക്കേസിലും പിതാവിനെ കൊലപ്പെടുത്തിയ കേസിലും വിനോദ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ബദിയഡുക്കയിലെ ജ്വല്ലറി കവര്‍ച്ചാ കേസിലും വിനോദ് പ്രതിയാണെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page