കാസര്‍കോട്: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ പത്ത് ദിവസമായി നടന്നുവരുന്ന മീലാദുന്നബി ആഘോഷ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് അത്യാവശ്യ ഉപകരണങ്ങളും രോഗികള്‍ക്ക് ഫ്രൂട്ട് കിറ്റുകളും സമ്മാനിച്ച് മുഹിമ്മാത്തിന്റെ കാരുണ്യ സ്പര്‍ശം. രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമായി 500 ലേറെ ഫ്രൂട്ട് കിറ്റുകളാണ് വിതരണം ചെയ്തത്. ആശുപത്രിയിലേക്ക് അത്യാവശ്യമായിരുന്ന ഹീറ്റര്‍, വീല്‍ ചെയര്‍ തുടങ്ങിയ ഉപകരണങ്ങളും സമ്മാനിച്ചു.
കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി മുഹിമ്മാത്ത് സ്ഥാപനം ജനറല്‍ ആശുപത്രിയിലേക്ക് വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിവരികയാണ്. പുറമെ പ്രസവ വാര്‍ഡ് നവീകരണം, വെയ്റ്റിംഗ് ഷെഡ് നിര്‍മാണം തുടങ്ങിയവ ചെയ്തു നല്‍കിയിരുന്നു. ഉപകരണങ്ങളുടെ കൈമാറ്റം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ മുകുന്ദക്ക് മുഹിമ്മാത്ത് ഫിനാന്‍സ് സെക്രട്ടറി ഹാജി അമീറലി ചൂരി നല്‍കി നിര്‍വഹിച്ചു. മുഹിമ്മാത്ത് ജന.സെക്രട്ടറി ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ജമാല്‍, ഡോ. സാഹിര്‍, സിസ്റ്റര്‍ അന്‍സാമ്മ, സാമൂഹ്യ പ്രവര്‍ത്തകന്‍ കുഞ്ഞു മാഹിന്‍, മുഹിമ്മാത്ത് വൈ.പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം സഖാഫി, സിദ്ധീഖ് സഖാഫി ഉറുമി, മുസ്തഫ സഖാഫി, അബ്ദുല്‍ ഫത്താഹ് സഅദി, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.