ഉടഞ്ഞ വിഗ്രഹത്തെ നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് കഴിയില്ല; മുഖ്യമന്ത്രി കേരളത്തിലെ സംഘപരിവാറിന്റെ നാവായിമാറിയെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏജന്‍സിക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഉടഞ്ഞ വിഗ്രഹത്തെ നന്നാക്കാന്‍ ഏജന്‍സിക്ക് കഴിയില്ല എന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ടാവണം. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. പിആര്‍ ഏജന്‍സി സംബദ്ധിച്ച ആരോപണങ്ങള്‍ എന്തുകൊണ്ട് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം ഏജന്‍സിക്ക് ആരാണ് പണം നല്‍കുന്നതെന്നും അവരുമായി മുഖ്യമന്ത്രിയുടെ കരാര്‍ എന്താണെന്നും മുഖ്യമന്ത്രി വിശദമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സംഘപരിവാറിന്റെ കേരളത്തിലെ നാവായിമാറി. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തി. വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂര്‍ എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ആര്‍എസ്എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചര്‍ച്ച ചെയ്യേണ്ട എന്ത് കാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു,

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page