കാസർകോട്: വീട്ടിൽ തനിച്ചു താമസിക്കുന്ന ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിയ നെടുവോട്ടുപാറ പാലടക്കം സ്വദേശി ടി നാരായണനാണ്(67) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് ഇയാളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ അടച്ച വീട് തുറന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ ബേക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറെ മാസങ്ങളായി നാരായണൻ ഒറ്റയ്ക്കാണ് ഇവിടെ താമസം. മാധവിയാണ് ഭാര്യ. മിനി, അനിത, ചന്ദ്രൻ എന്നിവർ മക്കളാണ്. മരുമക്കൾ: സുകുമാരൻ, മാധവൻ, ശാലിനി. സഹോദരങ്ങൾ: ശേഖരൻ പരേതരായ മാധവൻ, കുമാരൻ.