ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് ഏഴുലക്ഷം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കുള്ള നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അച്ഛനേയും അമ്മയേയും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപയും ഒരു രക്ഷിതാവിനെ നഷ്ടമായ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. വനിതാ-ശിശു വികസന വകുപ്പാണ് തുക നല്‍കുക. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗണ്‍ ഷിപ്പ് ഉണ്ടാക്കും. മേപ്പാടി നെടുമ്പാല, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റ്‌റേറ്റ് എന്നീ രണ്ട് സ്ഥലങ്ങള്‍ ആണ് ടൗണ്‍ഷിപ്പ് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140.6 കോടി ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്. ഇതുവരെ അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം മാത്രമാണ്. പ്രത്യേക സഹായം ഇതുവരെ കിട്ടിയില്ല. കൂടുതല്‍ സഹായം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ടെ ആറ് ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയത് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം; കവര്‍ച്ചക്കാര്‍ ബണ്ട്വാളിലേക്ക് കടന്നതായി സംശയം, പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി

You cannot copy content of this page