ഡാന ചുഴലിക്കാറ്റെത്തി; 200 ട്രെയിനുകള്‍ റദ്ദാക്കി; 14 ജില്ലകളില്‍ അവധി

ന്യൂഡല്‍ഹി: കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഡാന’ ചുഴലിറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 25 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ബുധനാഴ്ച രാവിലെ ‘ദന’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ ഒക്ടോബര്‍ 25 വരെ120 വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 23 മുതല്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്തും പുറത്തും കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. ക്രമേണ മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗത ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അപകടസാധ്യതയേറിയ ഡാന ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡിഷ സര്‍വസന്നാഹവുമൊരുക്കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 200 ട്രെയിനുകള്‍ റദ്ദാക്കി. ബാലാസോര്‍, ഭദ്രക്, കേന്ദ്രപ്പാഡ, മയൂര്‍ഭഞ്ജ്, ജഗത്‌സിങ്പുര്‍, പുരി എന്നീ ജില്ലകളിലാണ് ഏറ്റവും അപകടസാധ്യതയുള്ളത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി 14 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു.
ഒഡിഷ ദുരന്തപ്രതിരോധ സേനയുടെ 20 യൂണിറ്റുകളും ദേശീയ ദുരന്തനിവാരണ സേനയുടെ 10 യൂണിറ്റുകളും ഡാന ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ജില്ലകളില്‍ സജീവമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page