ദേശീയപാതയിലെ തീക്കുഴിച്ചാലില്‍ പണിത അടിപ്പാത തുറന്നു; കന്നിയാത്ര നടത്തിയത് മുച്ചിലോട്ട് ഭഗവതിയും പരിവാരങ്ങളും
കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം തീക്കുഴിച്ചാലില്‍ പണിത അടിപ്പാത തുറന്നു. കമ്പനി അധികൃതര്‍ ശനിയാഴ്ച വൈകീട്ടാണ് അടിപ്പാത നാടിന്നായി തുറന്നുകൊടുത്തത്. കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍നിന്ന് രയരമംഗലം ഭഗവതിക്ഷേത്രത്തിലേക്ക് മുച്ചിലോട്ട് ഭഗവതിയുടെ കോമരവും പരിവാരങ്ങളും അടിപ്പാതയിലൂടെ കന്നിയാത്ര നടത്തി. രയരമംഗലം ഭഗവതിക്ഷേത്രത്തില്‍ പാട്ടുത്സവം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പ്രവൃത്തിയേറ്റെടുത്ത് നടത്തുന്ന കരാര്‍ കമ്പനി അധികൃതര്‍ അടിപ്പാത തുറന്നു കൊടുത്തത്. എല്ലാവര്‍ഷവും രയരമംഗലം ഭഗവതീക്ഷേത്രത്തിലേക്ക് മുച്ചിലോട്ട് ഭഗവതിയും പരിവാരങ്ങളും ദേശീയപാത മുറിച്ചുകടന്നാണ് പോയിരുന്നത്. ദേശീയപാതാ …