കാറിൽ മദ്യക്കടത്ത്; 86.4 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി 2 യുവാക്കൾ അറസ്റ്റിൽ

കാസർകോട്: കർണാടകയിൽ നിന്നും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിൽ 86.4 ലിറ്റർ മദ്യം കടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. കിദൂർ സ്വദേശി മിതേഷ്, കളത്തൂർ ചെക്ക് പോസ്റ്റിന് സമീപത്തെ പ്രവീൺകുമാർ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച അർദ്ധരാത്രി പെരിയാട്ടെടുക്കത്ത് വച്ചാണ് മദ്യ കടത്ത് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപും സംഘവുമാണ് വാഹന പരിശോധന നടത്തിയത്.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം രാജീവൻ, പ്രിവന്റീവ്ഓഫീസർ ഗ്രേഡ് പികെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് പി സിജു, സിവിൽ എക്സൈസ് ഓഫീസർ ദിജിത്ത്, ഹോസ്ദുർഗ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സനൽ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page