40 വര്‍ഷത്തോളം ജോലിചെയ്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി; സന്ദര്‍ശന വിസയില്‍ മക്കളെ കാണാന്‍ റിയാദിലെത്തിയ വെള്ളൂര്‍ സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: സന്ദര്‍ശന വിസയില്‍ റിയാദിലെത്തിയ മുന്‍ പ്രവാസി മരിച്ചു. റിയാദ് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി മൂപ്പന്റകത്ത് അബ്ദുല്‍ അസീസ് (68) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മലസിലെ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം. 40 വര്‍ഷത്തോളം റിയാദില്‍ ജോലി ചെയ്ത അബ്ദുല്‍ അസീസ് കുറച്ചുകാലം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയത്. റിയാദിലുള്ള മക്കളെ കാണാനാണ് ഏതാനും ദിവസം മുമ്പ് സന്ദര്‍ശന വിസയില്‍ തിരിച്ചെത്തിയത്. മൃതദേഹം റിയാദ് എക്‌സിറ്റ് 15-ലെ അല്‍ രാജ്ഹി പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച ശേഷം നസീം ഹയ്യൂല്‍ സലാം മഖ്ബറയില്‍ ഖബറടക്കി. കെ.എം.സി.സി കണ്ണൂര്‍ ജില്ലാകമ്മിറ്റി നടപടികള്‍ പൂര്‍ത്തിയാക്കി.
ഭാര്യ: ബി.പി. താഹിറ, മക്കള്‍: അഫ്സല്‍ (റിയാദ്), തസ്ലീന (റിയാദ്), ഫാത്തിമ. മരുമകന്‍: ഹാശിര്‍ (റിയാദ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page