പൊലീസ് വേഷത്തിലെത്തിയ സംഘം കാര്‍ റോഡിനു കുറുകെയിട്ടു; വ്യാപാരിയുടെ ഒന്നരലക്ഷം രൂപ കൊള്ളയടിച്ചു, സംഭവം ചിത്താരി ചേറ്റുകുണ്ടില്‍

കാസര്‍കോട്: കാര്‍ തടഞ്ഞുനിര്‍ത്തി പട്ടാപ്പകല്‍ വ്യാപാരിയുടെ ഒന്നരലക്ഷം രൂപ കൊള്ളയടിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിത്താരി, ചേറ്റുകുണ്ടില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട്ടെ ഹാര്‍ഡ്‌വേഴ്‌സ് വ്യാപാരിയായ ഷംസുവാണ് അക്രമത്തിനു ഇരയായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ചേറ്റുകുണ്ടില്‍ എത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ കാര്‍ മറി കടക്കുകയും റോഡിനു കുറുകെ ഇട്ട് തടഞ്ഞു നിര്‍ത്തുകയായിരുന്നുവെന്നു പറയുന്നു. കുറുകെയിട്ട കാറില്‍ നിന്നും ഇറങ്ങിയെത്തിയ നാലുപേര്‍ ചേര്‍ന്ന് തന്റെ കാറിനകത്തു ഉണ്ടായിരുന്ന ഒന്നരലക്ഷം രൂപ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്നു ഷംസു പരാതിയില്‍ പറഞ്ഞു. അക്രമികളില്‍ ഒരാള്‍ പൊലീസ് യൂണിഫോമിലായിരുന്നുവെന്നും ഷംസു മൊഴി നല്‍കി. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page