വ്യാപാരിയുടെ വീട്ടില്‍ നിന്നു ഒരു കോടി രൂപയും 300 പവനും കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍, നിര്‍ണ്ണായകമായത് സുഹൃത്തുക്കളുടെ മൊഴി, സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത് കട്ടിലിന്റെ അടിഭാഗത്ത് നിര്‍മ്മിച്ച പ്രത്യേക അറയില്‍, കീച്ചേരിയിലെ കവര്‍ച്ചയ്ക്കും തുമ്പായി
കണ്ണൂര്‍: അരി വ്യാപാരിയുടെ വീട്ടില്‍ നിന്നു ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. വളപട്ടണം, മന്ന, മുണ്ടച്ചാല്‍ ഹൗസില്‍ സി.പി ലിജേഷി (45)നെയാണ് എ.സി.പി ടി.കെ രത്‌നകുമാര്‍, വളപട്ടണം ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. നവംബര്‍ 20ന് രാത്രിയിലാണ് അരിവ്യാപാരിയായ മന്നയിലെ അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍കമ്പികള്‍ ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാവ് അലമാരകളില്‍ …