ബൈക്കിൽ ലോറി ഇടിച്ച് വിദ്യാർഥിനി മരിച്ചു; അപകടം സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ

കാസർകോട്: ബൈക്കിൽ ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. ചെറുവത്തൂർ തുരുത്തി പള്ളിക്കണ്ടത്തെ
അബ്ദു‌റഹിമാൻ്റെ മകൾ ഫാത്തിമത്ത് റഹീസയാണ്( 22) മരിച്ചത്. ബൈക്ക് ഓടിച്ച സഹോദരൻ ഫൈസലി(29)ന് ഗുരുതരമായി പരിക്കുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെ പിലിക്കോട് തോട്ടം ഗേറ്റിനടുത്താണ് അപകടം. പാചകവാതക സിലിണ്ടറുമായി പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബന്ധുവിന്റെ കല്യാണ സൽക്കാരത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെയാണ് അപകടം. ലോറിയിടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും റഹീസ മരിച്ചു. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയാണ് റഫീസ. ലോറി ഡ്രൈവർ ടി എൻ അഭിനന്ദിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഹഫ്‌സത്താണ് മാതാവ്. മറ്റു സഹോദരങ്ങള്‍: അഫ്‌സല്‍, ഷുഹൈബ്, അബ്ദുല്ല, ശിഹാബ്, ഫഹല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page