നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍; അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം, വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശുപത്രി വളഞ്ഞു
കാസര്‍കോട്: അതിഞ്ഞാലിലെ സ്വകാര്യാശുപത്രി നഴ്സിംഗ് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസീക പീഡനത്തില്‍ സഹികെട്ടാണെന്നു പറയുന്നു ആത്മഹത്യാ ശ്രമത്തില്‍ അത്യാസന്ന നിലയിലായ ഒന്നാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും ആശുപത്രിവളഞ്ഞു. വിവരമറിഞ്ഞു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ആശുപത്രിയിലെത്തുകയും പ്രതിഷേധക്കാരുടെ പ്രതിനിധികളും വാര്‍ഡനുമായി ആശുപത്രി അധികൃതരും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചു. തൂങ്ങിയ നിലയില്‍ കണ്ട വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ അധികൃതര്‍ കെട്ടറുത്ത് താഴെയിറക്കി അടിയന്തര ശുശ്രൂഷ നല്‍കി. എന്നാല്‍ …