തിരുവനന്തപുരം: കണ്ണൂര്‍ ചാല കണ്ടോത്ത് ചന്ദ്രോത്ത് വീട്ടില്‍ കെസി രവീന്ദ്രന്‍ നമ്പ്യാര്‍(74)അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ മകള്‍ കെപി സുധയാണ് ഭാര്യ. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പരേതരായ എംപി നാണു നമ്പ്യാരുടെയും കെസി വല്ലി അമ്മയുടെയും മകനാണ്.
മക്കള്‍: സൂരജ് (കിന്‍ഫ്ര, തിരുവനന്തപുരം), സൂര്യ (ദുബായ്), സംഗീത് (ദുബായ്), മരുമക്കള്‍: ദീപക് (ദുബായ്), ഡോ.പൊന്നു(ദുബായ്). സഹോദരങ്ങള്‍: കെസി സുരേന്ദ്രന്‍ നമ്പ്യാര്‍, കെസി ലത. സംസ്‌കാരം തിങ്കള്‍ വൈകീട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍.
