കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്തു

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്തു. ജഡ്ജിമാരുടെ പാനൽ റിപ്പോർട്ട് അനുസരിച്ച് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് വടകര എംഎസിടി ജഡ്ജി എം ഷുഹൈബിനെതിരെയാണ് നടപടി. ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യൽ ഓഫീസറെ സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ബുധനാഴ്ച അടിയന്തര യോഗം ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് സുഹൈബിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.ജഡ്ജിയുടെ ചേംബറിൽ നടന്ന സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. അതേസമയം ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. സംഭവം സ്ഥിരീകരിച്ച് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി.ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നൂറിലധികം വരുന്ന കോടതി ജീവനക്കാര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും വനിതാ ജീവനക്കാരായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page