പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചു; കാലു മാറിയ കാമുകനെതിരെ പരാതിയുമായി 17 കാരി, മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതിയുടെ പരാതി പ്രകാരം മഞ്ചേശ്വരം, കുഞ്ചത്തൂര്‍ സ്വദേശിയായ അഭിലാഷി (24)നെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഇതിനു പോക്‌സോ പ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായതിനു ശേഷം പീഡിപ്പിച്ചതിനു ബലാത്സംഗത്തിനുമാണ് കേസെടുത്തത്. അതേസമയം പീഡനം നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ …

കുട്ടിയാനത്തും പുലിയിറങ്ങി; വ്യാഴാഴ്ച രാത്രി പുലിയെ കണ്ടത് രണ്ടുതവണ

കാസര്‍കോട്: ബോവിക്കാനം, കുട്ടിയാനത്തും പുലിയിറങ്ങി. വ്യാഴാഴ്ച രാത്രി രണ്ടുതവണയാണ് പുലിയെ കണ്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. ആദ്യം രാത്രി എട്ടരമണിയോടെ ദിനേശന്‍ ബാവിക്കരയാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നായകളുടെ പ്രത്യേക കരച്ചില്‍ കേട്ടതായും ദിനേശന്‍ പറഞ്ഞു. രാത്രി 11.30 മണിയോടെ ദിനേശന്റെ സഹോദരിയുടെ മകനും സുഹൃത്തും പുലിയെ കണ്ടു. ബൈക്കുകളില്‍ വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഒരാള്‍ പോയതിനു തൊട്ടുപിന്നാലെയാണ് പുലി കടന്നു റോഡിനു കുറുകെ കടന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്ക് പോയതെന്നു യാത്രക്കാര്‍ പറഞ്ഞു.രണ്ടു ദിവസം മുമ്പും ഇതേ …

ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപത്തെ ലക്ഷ്മി നിലയത്തില്‍ ബാലകൃഷ്ണഷെട്ടി (62)യാണ് ജീവനൊടുക്കിയത്. കൂലിപ്പണിക്കാരനാണ്. ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: ബേബി. മക്കള്‍: സന്ദീപ്, സന്തോഷ്. സഹോദരങ്ങള്‍: സദാശിവഷെട്ടി, രാമണ്ണഷെട്ടി, വിട്ടല്‍ഷെട്ടി.

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടമയ്ക്ക് നല്‍കി വീണ്ടും മാതൃകയായി എസ് ടി യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: കളഞ്ഞു കിട്ടിയ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവര്‍ വീണ്ടും മാതൃക പകര്‍ന്നു.കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും എസ് ടി യു പ്രവര്‍ത്തകനുമായ തളങ്കരയിലെ ഖലീല്‍ ആണ് മാതൃകയായത്. കഴിഞ്ഞ ദിവസം ജോലിക്കിടയിലാണ് ഖലീലിനു സ്വര്‍ണ്ണം കളഞ്ഞു കിട്ടിയത്. സ്വര്‍ണ്ണം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ഉടമയായ ചെര്‍ക്കളയിലെ സക്കറിയയ്ക്ക് കൈമാറി. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ വൈസ് പ്രസിഡണ്ട് മൊയ്‌നുദ്ദീന്‍ ചെമ്മനാട്, ഖലീല്‍ പടിഞ്ഞാര്‍, …

സ്വര്‍ണ വില അറുപതിനായിരത്തിലേക്ക്; പവന് ഇന്ന് 480 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ അറുപതിനായിരത്തിലേക്ക്. പവന് ഇന്നു 59,600 രൂപയായി. 480 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 7450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. ഡിസംബര്‍ 10 ന് 56,320 രൂപയായിരുന്നു പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 80253 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,715.22 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ …

ഉപ്പളയില്‍ വീണ്ടും ക്വട്ടേഷന്‍ ആക്രമണം; യുവാവിനെ മര്‍ദ്ദിച്ചവശനാക്കി, നഗ്ന വീഡിയോ എടുത്തു; കാറും ഫോണും പഴ്‌സുമായി കടന്ന സംഘത്തിനെതിരെ കേസ്

കാസര്‍കോട്: ഇടവേളയ്ക്കു ശേഷം ഉപ്പളയില്‍ വീണ്ടും ക്വട്ടേഷന്‍ ആക്രമണമെന്ന് സംശയം. യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു. പഴ്‌സും മൊബൈല്‍ ഫോണും കാറുമായി കടന്നു കളഞ്ഞ സംഘം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. യുവാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൊഗ്രാല്‍ പുത്തൂര്‍, ബള്ളൂര്‍ ബി എം ഹൗസിലെ ഷഹലാബത്തി(26)ന്റെ പരാതിയില്‍ ഉത്തു, ഹന്‍സി, മുബീന്‍, റയീസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.2024 ഡിസംബര്‍ 23ന് 12 മണിക്കും രാത്രി …

നവകേരള നിര്‍മ്മാണത്തിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: നവകേരള നിര്‍മ്മാണത്തിനു തന്റെ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു.15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടു നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടമുണ്ടാക്കുന്നു. അതിദരിദ്രരുടെ ദാരിദ്ര്യം പരിഹരിക്കുമെന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനു തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ദേശീയപാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ മാതൃകയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ- ഉന്നത വിദ്യാഭ്യാസ …

ഉദ്യാവരം ആയിരം ജമാഅത്ത് ആണ്ട് നേര്‍ച്ച ഇന്നു തുടങ്ങും

മഞ്ചേശ്വരം: ഉദ്യാവരം ആയിരം ജമാഅത്ത് ആണ്ടുനേര്‍ച്ച ഇന്നു തുടങ്ങും. 23 നു സമാപിക്കും. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദര്‍ഗ ശരീഫ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് പൂകുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. നാളെ രാത്രി 8.30ന് സമസ്ത പ്രസിഡന്റും ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് സയ്യിദ് യു.കെ സൈഫുള്ള തങ്ങള്‍ അധ്യക്ഷനാകും.കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മസൂദ് …

ഭര്‍ത്താവ് തൊഴിലുറപ്പ് ജോലിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു; സംസ്‌ക്കാരത്തിനു പിന്നാലെ ഭാര്യ ഹൃദയംപ്പൊട്ടി മരിച്ചു

കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കിടയില്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ക്കു പിന്നാലെ ഭാര്യ ഹൃദയംപ്പൊട്ടി മരിച്ചു. പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ പദവിലെ സഞ്ജീവ (55), ഭാര്യ സുന്ദരി (50) എന്നിവരാണ് മരിച്ചത്.ചക്കട്ടച്ചാല്‍ എന്ന സ്ഥലത്ത് തൊഴിലുറപ്പ് ജോലിക്കിടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സഞ്ജീവ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു. മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. ഭര്‍ത്താവിന്റെ ആകസ്മിക വിയോഗം സുന്ദരിയെ വലിയ ദുഃഖത്തിലാഴ്ത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സുന്ദരി വീട്ടില്‍ …

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം, അപകടം വീടിന് 100 മീറ്റർ അകലെ വച്ച്

മട്ടന്നൂർ: ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരണപ്പെട്ടത്. റോഡിൻ്റെ എതിർവശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസ് ഇടിച്ചാണ് അപകടം. ഇവരെ ഉടന്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സി.വി. മാധവന്‍- പങ്കജാക്ഷി ദമ്പതികളുടെ മകളാണ് ജീഷ്മ.ഭര്‍ത്താവ്: കമലാക്ഷന്‍ മാവില(ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരന്‍).ഏക മകള്‍: അളകനന്ദ (ഇരിട്ടി …

ആശങ്ക ഒഴിഞ്ഞു; അമരക്കുനിയെ ഒരാഴ്ചക്കാലം വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് ശമനമായി. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതില്‍ ഒന്നായിരുന്നു തൂപ്രയിലേത്. വ്യാഴാഴ്ച വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കാറില്‍ സ്ഥാപിച്ച ഡാഷ് ബോര്‍ഡില്‍ …

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കും; എട്ടാം ശമ്പള കമ്മീഷന് അനുമതി നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മിഷന്‍ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവയില്‍ വന്‍ പരിഷ്‌കരണം ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷന്‍ രൂപീകരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന് അനുമതി നല്‍കിയത്. ചെയര്‍മാനും രണ്ടു അംഗങ്ങളും സമിതിയില്‍ ഉണ്ടാകും. ഇവര്‍ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതി …

മണിയങ്കാനത്തെ മുല്ലച്ചേരി നാരായണിയമ്മ അന്തരിച്ചു

പരവനടുക്കം: മണിയങ്കാനത്തെ മുല്ലച്ചേരി നാരായണിയമ്മ(82)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പേറയില്‍ ചന്തുനായര്‍. മക്കള്‍: എം.നളിനി, എം.ഗംഗാധരന്‍, എം.പാര്‍വതി, എം.ചന്ദ്രന്‍, എം.രത്‌നാകരന്‍, എം.ബാലകൃഷ്ണന്‍, എം.പത്മിനി. മരുമക്കള്‍: എം.ഉഷാകുമാരി, എം.സുകുമാരന്‍, റീന, കെ.സുനിത, നരേന്ദ്രന്‍ (ദുബായ്), പരേതനായ പി.വി.ചന്ദ്രന്‍. സഹോദരങ്ങള്‍: എം.മാധവന്‍, കുഞ്ഞിരാമന്‍, പത്മനാഭന്‍, പരേതനായ തമ്പാന്‍.

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം; നാളെ വൈകീട്ട് വലിയ ചടങ്ങോടെ സംസ്‌കാരം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഗോപാന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണശേഷമാണ് സമാധിത്തറയിലേക്ക് മാറ്റിയതെന്നാണ് നിഗമനം. ശ്വാസകോശത്തില്‍ മറ്റ് വസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആന്തരികവയവങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.ശാസ്ത്രീയ പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ വ്യക്തമായ മരണകാരണം പറയാനാകൂവെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വലിയ ചടങ്ങോടെ …

ബാറ്റ്മിന്റണ്‍ കളിക്കിടെ 20 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ബാറ്റ്മിന്റണ്‍ കളിക്കിടെ 20 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. അഡൂര്‍ സ്വദേശിയും മംഗളൂരു അത്താവര്‍ ഐവറി ടവറില്‍ താമസക്കാരനുമായ ഷരീഫിന്റെ മകന്‍ ഷഹീം (20) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഫാല്‍നീറില്‍ ഷഹീം സുഹൃത്തുക്കളോടൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെയാണ് സംഭവം. കോര്‍ട്ടില്‍ കുഴഞ്ഞു വീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു ഷഹീം.

‘ചേലില്ലാതെ ഹൈമാസ്റ്റ്‌ ലൈറ്റ്’; കൂരിരുട്ടില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, പാങ്ങുള്ള കാസര്‍കോട് ബജാറില്‍ എന്താ ഇങ്ങനെ?

കാസര്‍കോട്: ‘പാങ്ങുള്ള കാസര്‍കോട് ബജാറില്‍ ചേലോടെ തെരുവിളക്കുകള്‍ തെളിയുന്നു’ -എന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. നഗരസൗന്ദര്യ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡുമുതല്‍ പഴയ ബസ് സ്റ്റാന്‍ഡുവരെ തെരുവിളക്കുകള്‍ പ്രകാശിക്കുന്നുണ്ടെന്നും അവകാശപ്പെടുത്തു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇരുട്ടിലാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ നേതാജി ഓട്ടോ സ്റ്റാന്‍ഡ് പരിസരം. രണ്ടുവര്‍ഷം മുമ്പ് ഇവിടെ സ്ഥാപിച്ച ഹൈ മാസ്റ്റ്‌ ലൈറ്റ് ഒരുവര്‍ഷമായി പ്രകാശിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ലൈറ്റ് സ്ഥാപിച്ച ശേഷം വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. …

കാസര്‍കോട് നഗരത്തിലെ പഴയ കാല വ്യാപാരി കെ.എച്ച് ഹസൈനാര്‍ അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ പഴയ കാല വ്യാപാരി നായന്മാര്‍മൂലയിലെ കെഎച്ച് ഹസൈനാര്‍(66) അന്തരിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം കച്ചവടം നടത്തിയിരുന്നു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും സൈനബിയുടെയും മകനാണ്. ഭാര്യ: റംല. മക്കള്‍: കെ.എച്ച് അബ്ദുല്‍ ഖാദര്‍ ഇര്‍ഷാദ് (ഓഫീസ് സ്റ്റാഫ്, ടി.ഐ എച്ച്.എസ്.എസ്.നായന്മാര്‍മൂല), കെ.എച്ച് മുഹമ്മദ് ഇര്‍ഫാന്‍ (കോണ്‍ട്രാക്ടര്‍), സുലൈമാന്‍ ഇസ്ഹാഖ് (ദുബൈ), അബ്ദുല്‍ ജവാദ്, മുഹമ്മദ് ജാബിര്‍, ഫാത്തിമത്ത് ഇര്‍ഷാന, സൈനബ ജഹാന. മരുമക്കള്‍: മുഹമ്മദ് കാപ്പില്‍, തസ്രിയ മൊഗ്രാല്‍ പുത്തൂര്‍, ജബിന …

കക്കോട്ട് ഗൃഹനാഥന്‍ വീടിനു സമീപത്തെ റബര്‍ മരത്തില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: ഗൃഹനാഥനെ വീടിനു സമീപത്തെ റബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍ കക്കോട്ട് സ്വദേശി കെടി കുമാരന്‍ ( 59 ) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീടിനു സമീപത്തെ റബര്‍ മരത്തിന്റെ കൊമ്പില്‍ തോര്‍ത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാനസീക വിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് സംശയിക്കുന്നത്. പരേതരായ രാമന്റെയും …