കാസര്‍കോട്: ബോവിക്കാനം, കുട്ടിയാനത്തും പുലിയിറങ്ങി. വ്യാഴാഴ്ച രാത്രി രണ്ടുതവണയാണ് പുലിയെ കണ്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. ആദ്യം രാത്രി എട്ടരമണിയോടെ ദിനേശന്‍ ബാവിക്കരയാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നായകളുടെ പ്രത്യേക കരച്ചില്‍ കേട്ടതായും ദിനേശന്‍ പറഞ്ഞു. രാത്രി 11.30 മണിയോടെ ദിനേശന്റെ സഹോദരിയുടെ മകനും സുഹൃത്തും പുലിയെ കണ്ടു. ബൈക്കുകളില്‍ വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഒരാള്‍ പോയതിനു തൊട്ടുപിന്നാലെയാണ് പുലി കടന്നു റോഡിനു കുറുകെ കടന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്ക് പോയതെന്നു യാത്രക്കാര്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പും ഇതേ സ്ഥലത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
