ഉദ്യാവരം ആയിരം ജമാഅത്ത് ആണ്ട് നേര്‍ച്ച ഇന്നു തുടങ്ങും

മഞ്ചേശ്വരം: ഉദ്യാവരം ആയിരം ജമാഅത്ത് ആണ്ടുനേര്‍ച്ച ഇന്നു തുടങ്ങും. 23 നു സമാപിക്കും. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദര്‍ഗ ശരീഫ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് പൂകുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. നാളെ രാത്രി 8.30ന് സമസ്ത പ്രസിഡന്റും ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് സയ്യിദ് യു.കെ സൈഫുള്ള തങ്ങള്‍ അധ്യക്ഷനാകും.
കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മസൂദ് സഖാഫി ഗുഡല്ലൂര്‍, ഉസ്മാന്‍ ജൗഹരി നെല്ല്യാടി, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി, നൗഫല്‍ സഖാഫി കളസ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 23 ന് രാത്രി എട്ടിന് സമാപന സമ്മേളനം പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മസൂദ് അസ്ഹരി അല്‍-ബുഖാരി നേതൃത്വം നല്‍കും. അന്നദാനത്തോടെ പരിപാടിക്ക് സമാപനമാകും.
വാര്‍ത്താ സമ്മേളനത്തില്‍ ആയിരം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് യു.കെ സൈഫുള്ള തങ്ങള്‍ ബുഖാരി, ഇബ്രാഹിം ബട്ടര്‍ഫ്‌ലൈ, പള്ളികുഞ്ഞി ഹാജി, അബ്ദുല്‍ രഹമാന്‍ ഹാജി ഹോസൂര്‍, അബ്ദുല്‍ കാദര്‍ ഫാറൂഖ് ഹാജി, ഇബ്രാഹിം ഫൈസി, മുഹമ്മദ് ഹനീഫ് കജ, അഹ്‌മദ് ബാവ ഹാജി, ഇബ്രാഹിം ഉമ്മര്‍ ഹാജി, അലികുട്ടി നാഷണല്‍, നിസാര്‍ ഹാജി, മുസ്തഫ കുഞ്ചത്തൂര്‍, മുക്താര്‍ അബ്ദുല്‍ റഹ്‌മാന്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page