റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം, അപകടം വീടിന് 100 മീറ്റർ അകലെ വച്ച്

മട്ടന്നൂർ: ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരണപ്പെട്ടത്. റോഡിൻ്റെ എതിർവശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസ് ഇടിച്ചാണ് അപകടം. ഇവരെ ഉടന്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സി.വി. മാധവന്‍- പങ്കജാക്ഷി ദമ്പതികളുടെ മകളാണ് ജീഷ്മ.ഭര്‍ത്താവ്: കമലാക്ഷന്‍ മാവില(ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരന്‍).ഏക മകള്‍: അളകനന്ദ (ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page