13 കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45 കാരന് 85 വർഷം കഠിനതടവും 3,25,000 രൂപ പിഴയും
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 85 വർഷം കഠിന തടവും 3,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് കാരിയാട് പുതിയ പുരയിൽ ഹൗസിലെ ബിനു പി പി എന്ന വെളിച്ചം വിനു( 45)വിനെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക കഠിന തടവും കൂടി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമാണ് തടവും പിഴയും വിധിച്ചത്. 2019 …