കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്‌സിനുള്ളില്‍ ഒളിപ്പിച്ചു; വില്ലേജ് ഓഫീസറുടെ തന്ത്രം വിജിലന്‍സിന് മുന്നില്‍ ഫലിച്ചില്ല, പിടിയിലായ ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടും സമാനമായ കേസില്‍ പ്രതി

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെഎല്‍ ജൂഡിനെയാണ് വിജിലന്‍സ് സംഘം സമര്‍ഥമായി പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്‌സിനുള്ളിലാണ് ഒളിപ്പിച്ചുവച്ചത്. വിജിലന്‍സ് സംഘം അടിമുടി നടത്തിയ പരിശോധനയില്‍ സോക്‌സിനുള്ളില്‍ നിന്ന് പണം കണ്ടെടുത്തു. ഭൂമി വില്‍ക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി വ്യക്തി വിജിലന്‍സിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് കൈക്കൂലി നല്‍കാമെന്ന് അറിയിച്ചശേഷം വെള്ളിയാഴ്ച വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധനക്കായി അപേക്ഷകനൊപ്പം പോവുകയായിരുന്നു. സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസില്‍ മടങ്ങിയെത്തിയശേഷമാണ് ഇയാള്‍ കൈക്കൂലി കൈപ്പറ്റിയത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളാണ് കൈക്കൂലിയായി കൈമാറിയത്. പണം വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘമെത്തി. അപ്പോഴേക്കും സോക്‌സിനുള്ളിലേക്ക് മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പണം കണ്ടെത്തി. ആരോപണ വിധേയനായ വില്ലേജ് ഓഫീസര്‍ നേരത്തെ കാസര്‍കോട് കൈക്കൂലി കേസില്‍പ്പെട്ടയാളാണെന്നും മാളയില്‍ ജോലി ചെയ്തപ്പോഴും ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നതായും വിജിലന്‍സ് കണ്ടെത്തി. 2022ല്‍ കാസര്‍കോട് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ജൂഡ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page