ന്യൂദെല്‍ഹി: യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെയുത്തുന്നുണ്ടെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്നു കോടി കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയ്ക്ക് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു-രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ പെണ്‍മക്കള്‍ ഒളിമ്പിക് മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
