കലിമാറാതെ; തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. പീച്ചി പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ .താമര വെള്ളച്ചാലില്‍ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാല്‍ ഊര് നിവാസി മലയന്‍ വീട്ടില്‍ പ്രഭാകരനാ(58)ണ് മരിച്ചത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരന്‍ വനത്തിനുള്ളിലേക്ക് പുന്നക്കായ ശേഖരിക്കുന്നതിനായി പോയത്. മരുമകനെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാല്‍ ഇയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പ്രഭാകരന്റെ നേരെ ആന തിരിഞ്ഞത്.
കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെടുയായിരുന്നു. ഉള്‍വനത്തില്‍ കരടിപാറ തോണിക്കലില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page