ബേഡകം, കൊളത്തൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

കാസർകോട്: കഴിഞ്ഞ ഒന്നരമാസമായി പുലി ഭീതി നിലനിൽക്കുന്ന ബേഡകം , കൊളത്തൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. ഞായറാഴ്ച രാത്രിയാണ് നിടു വോട്ടു സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. ആവലു ങ്കാലിലെ മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയുടെ സാന്നിധ്യം പറഞ്ഞുകേട്ടിട്ടുള്ള മേഖലയാണിത്. രണ്ടാഴ്ച മുമ്പ് സമീപപ്രദേശമായ മടന്തക്കോട്ട് പുലിമട പോലൊരു ഗുഹയ്ക്കകത്തു പുലിയെ കണ്ടെത്തിയിരുന്നു. വനം വകുപ്പ് …

വീണ്ടും ജീവനെടുത്ത് കാട്ടാന; ആറളത്ത് ആദിവാസി ദമ്പതികളെ ചവിട്ടിക്കൊന്നു, സ്ഥലത്ത് ജനങ്ങളുടെ പ്രതിഷേധം

കണ്ണൂർ: സംസ്ഥാനത്തെ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കണ്ണൂർ ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.ഇവരുടെ വീടിന് സമീപത്താണ് സംഭവം. അക്രമത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കശുവണ്ടിത്തോട്ടത്തില്‍ വെച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ഇവരെ ആക്രമിച്ചത്. സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് …

നിര്‍ധന യുവതി; ചികില്‍സയ്ക്ക് ഉദാരമതികളുടെ സഹായം തേടുന്നു

കാസര്‍കോട്: ലൂക്കീമിയ ബാധിച്ച് ഗുരുതരനിലയില്‍ ചികില്‍സയില്‍ കഴിയുന്ന നിര്‍ധന യുവതി ഉദാരമതികളോടു ചികില്‍സാ സഹായം അഭ്യര്‍ഥിച്ചു. കാറഡുക്ക മുണ്ടോള്‍മൂലയിലെ നളിനിയുടെ മകള്‍ സുജാതയാണ് ചികില്‍സാ സഹായം തേടുന്നത്. രോഗബാധിതയായ സുജാത മൂന്നു വര്‍ഷമായി ചികില്‍സായിലാണ്. ഇപ്പോള്‍ തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് മജ്ജയെ ബാധിക്കുന്ന ക്യാന്‍സറാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. മജ്ജ മാറ്റിവക്കുകയാണ് ഏക പരിഹാരമാര്‍ഗം. ഇതിന് ഭാരിച്ച തുക ആവശ്യമുണ്ട്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഇതുവരെയുള്ള ചികില്‍സ നടത്തിയിരുന്നു. ഇവര്‍ക്ക് പറക്കമുറ്റാത്ത രണ്ട് കുട്ടികളുമുണ്ട്. …

മഞ്ചേശ്വരം കുണ്ടുകുടുക്ക ബീച്ചില്‍ തിരയില്‍പെട്ടു കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ഹൊസബെട്ടു കുണ്ടുകുടുക്ക ബീച്ചില്‍ തിരയില്‍പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കടമ്പാര്‍ ബെജ്ജ റോഡിലെ ഭാസ്‌കര(56)ന്റെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കുമ്പള കോസ്റ്റല്‍ പൊലീസ് കുണ്ടുകുടുക്കയ്ക്ക് സമീപം കടലില്‍ കണ്ടെത്തിയത്. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭാസ്‌കരനെ തിരയില്‍പെട്ട് കാണാതായത്. ഭാര്യ മാലതിയും ബീച്ചില്‍ ഒപ്പം വന്നിരുന്നു. സ്‌കൂട്ടര്‍ കടല്‍ത്തീരത്തിന് സമീപം നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് കടപ്പുറത്ത് വീണുകിടക്കുന്ന മാലതിയെ കണ്ടത്. പിന്നീടാണ് ഒപ്പമുണ്ടായിരുന്ന ആളെയും …

തൊണ്ടയില്‍ പാല്‍ കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊല്ലം: കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്റെയും റിനിയുടെയും മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെ എന്തോ ശബ്ദം കേട്ടാണ് കുട്ടിയെ ശ്രദ്ധിച്ചത്. അനക്കമില്ലായെന്ന് മനസിലായതോടെ കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

നേരം പുലര്‍ച്ചെയായിട്ടും വഴക്ക് തീര്‍ന്നില്ല; സ്വത്ത് തര്‍ക്കത്തില്‍ ജ്യേഷ്ഠനെ അനുജന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ചെങ്ങന്നൂരില്‍ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം ജ്യേഷ്ഠ സഹോദരന്റെ കൊലപാതക ത്തില്‍ കലാശിച്ചു. തിട്ടമേല്‍ ഉഴത്തില്‍ ചക്രപാണി വീട്ടില്‍ പിജെ ശശീധരന്റെ മകന്‍ പ്രസന്നന്‍ (47) മരിച്ചത്. അനുജന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും കുടുംബ സ്വത്ത് വീതം വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കിക്കുകയായിരുന്നു. അതിനിടെ അനുജന്‍ കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് സഹോദരനെ കൊലപ്പെടുത്തിയത്. മരിച്ച പ്രസന്നന്‍ അവിവാഹിതനാണ്. മരിച്ച പ്രസന്നന്‍ അനുജന്‍ പ്രസാദിന്റെ കാല്‍ മുന്‍പ് തല്ലി …

വിര്‍ജീനിയയില്‍ വാഹന പരിശോധനക്കിടയില്‍ 2 പൊലീകാരെ വെടിവച്ചു കൊലപ്പെടുത്തി

പി പി ചെറിയാന്‍ വിര്‍ജീനിയ ബീച്ച്(വിര്‍ജീനിയ): വിര്‍ജീനിയയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാര്‍ വാഹന പരിശോധനക്കിടയില്‍ വെടിയേറ്റ് മരിച്ചു. കാലഹരണപ്പെട്ട ലൈസന്‍സുകള്‍, വാഹനം തടഞ്ഞു നിറുത്തി പരിശോധിക്കുന്നതിനിടയിലാണ് കാമറൂണ്‍ ഗിര്‍വിന്‍, ക്രിസ്റ്റഫര്‍ റീസ് എന്നീ പൊലീസുകാര്‍ കൊല്ലപ്പെട്ടതെന്നു വിര്‍ജീനിയ ബീച്ച് പൊലീസ് മേധാവി പോള്‍ ന്യൂഡിഗേറ്റ് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ജോണ്‍ മക്കോയ് മൂന്നാമ(42)നോട് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തുകയും പിന്നീട് വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍, മക്കോയ് ഒരു പിസ്റ്റള്‍ പുറത്തെടുത്ത് …

നീലേശ്വരം പുതുക്കൈ സ്വദേശിയായ റിട്ട. എസ്‌ഐ ടികെ പവിത്രന്‍ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം പുതുക്കൈ സ്വദേശി അജ്ഞനത്തില്‍ റിട്ട. എസ്‌ഐ ടികെ പവിത്രന്‍(61) അന്തരിച്ചു. ഭാര്യ: ശ്രീലത (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്). മക്കള്‍: അജ്ജന, ഹരിമുരളി.സഹോദരങ്ങള്‍: സുമതി (അതിയാമ്പൂര്‍), മണികണ്ഠന്‍(മാവുങ്കാല്‍), വിജയകുമാര്‍(മാവുങ്കാല്‍), പരേതനായ സുരേശന്‍.

‘കോണ്‍ഗ്രസിന് മികച്ച നേതൃത്വമില്ല; പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എനിക്ക് മറ്റ് വഴികളുണ്ട്’ – ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിക്ക് നിലവില്‍ നേതൃപ്രതിസന്ധിയുണ്ട്. പാര്‍ട്ടി ഇനിയും കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൂന്നാം തവണയും തിരിച്ചടി നേരിടുമെന്നും തന്നെ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. ‘പാര്‍ട്ടി തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പാര്‍ട്ടിക്ക് വേണ്ടി …

വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ട് ഇഷ്ടപ്പെട്ടില്ല, വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചുകൊന്നു; വിവാഹവും മുടങ്ങി

ബറേലി: വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ട് ഇഷ്ടമായില്ല. വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ വിവാഹ വീട്ടിലാണ് സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങില്‍ വധുവരന്മാര്‍ പൂമാലകള്‍ കൈമാറുന്നതിനിടയില്‍ വച്ച പാട്ട് തെറ്റിപ്പോയപ്പോഴാണ് ബഹളവും വെടിവയ്പും നടന്നത്.വിവാഹത്തിനെത്തിയ അതിഥികള്‍ നോക്കി നില്‍ക്കെയായിരുന്നു വെടിവയ്പ് നടന്നത്. സിതാപുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട യുവാവ്. വരനും വധുവും ഒരേ സ്ഥലത്ത് തന്നെയുള്ളവരാണെങ്കിലും ബന്ധുക്കളില്‍ ഏറിയ പങ്കും ലംഖിപൂര്‍ ഖേരിയില്‍ താമസിക്കുന്നതിനാലാണ് ഇവര്‍ വിവാഹ …

‘ഉമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടു’; പരാതിയുമായി രണ്ടാംക്ലാസുകാരന്‍ എത്തിയത് ഫയര്‍ സ്റ്റേഷനില്‍

മലപ്പുറം: മാതാവ് വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരന്‍ പരാതിയുമായി എത്തിയത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍. പൊലീസ് സ്റ്റേഷന്‍ എന്ന് കരുതിയാണ് കുട്ടി ഫയര്‍ സ്റ്റേഷനില്‍ കയറിയത്. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ കുട്ടിയുടെ പിതാവിനെയും ചൈല്‍ഡ് ലൈനേയും വിവരമറിയിച്ചുചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.കഴിഞ്ഞ ദിവസം സഹോദരിയുമായി കുട്ടി വഴക്കിട്ടിരുന്നു. ഇതിന്റെ പരിഭവം പറഞ്ഞെങ്കിലും മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കുപറയുകയായിരുന്നു. ഇതേ തുടര്‍ന്ന് ‘ഉമ്മക്കെതിരേ താന്‍ …

ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലിയാഘോഷം; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു, കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത് കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതിയുടെ ഒരു വര്‍ഷം നീണ്ട പ്ലാറ്റിനം ജൂബിലിയാഘോഷ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത് ജനങ്ങളില്‍ ജുഡീഷ്യറിയുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. 5 കോടിയിലധികം കേസുകളാണ് കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതെന്നും എത്രയും വേഗം നീതി ഉറപ്പാക്കി സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഇടങ്ങളായി കോടതികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.കോടതി പരിസരത്ത് നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത …

കന്യപ്പാടിയില്‍ സ്ത്രീ കിണറില്‍ വീണ് മരിച്ച നിലയില്‍

കാസര്‍കോട്: മധ്യവയ്‌സകയെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ച്ചാല്‍ കന്യപ്പാടിയില്‍ താമസിക്കുന്ന ഷഫിയ(50) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് വീടിന് സമീപത്തെ കിണറില്‍ വീണ് കിടക്കുന്നത് വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട് ജനറലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മദ്യലഹരിയില്‍ ഏറ്റുമുട്ടി; തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വാലിന്റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്റിന്‍. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാല്‍സങിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.കോളജിന് പുറത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ കോളജിനു സമീപം നെടുംപറമ്പ് ജംഗ്ഷനില്‍ നഗരൂര്‍ നെടുംപറമ്പ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.വാലിന്റിന് നെഞ്ചിലും …

ഏച്ചിക്കൊവ്വലില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതികള്‍ പിടിയില്‍; പ്രതികളെ കണ്ടെത്തിയത് 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, പ്രതികള്‍ക്കെതിരെ സംസ്ഥാനത്ത് 36 കേസുകള്‍

കാസര്‍കോട്: പിലിക്കോട് ഏച്ചിക്കൊവ്വലില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതികള്‍ രണ്ടരമാസത്തിന് ശേഷം പിടിയില്‍. കതിരൂര്‍ സ്വദേശി ടി മുദസീര്‍(35), മലപ്പുറം പെരിങ്ങാവ് സ്വദേശി ടിഎം ജാഫര്‍(40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഏച്ചിക്കൊവ്വല്‍ വെച്ച് നടന്നു പോവുകയായിരുന്ന ശാരദ എന്ന സ്ത്രീയുടെ ഒന്നേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന മാല ബൈക്കില്‍ വന്ന രണ്ടംഗസംഘം പിടിച്ചു പറിച്ചത്. പരാതിയില്‍ ചന്തേര പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. നീലേശ്വരത്തെ സിസിടിവിയില്‍ കുടുങ്ങിയ പ്രതികളുടെ …

അട്ടപ്പാടിയില്‍ മകന്‍ മാതാവിനെ ഹോളോബ്രിക്സ് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്: അട്ടപ്പാടി അരളികോണത്തില്‍ അമ്മയെ മകന്‍ തലക്കടിച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രേഷി (55) ആണ് കൊല്ലപ്പെട്ടത്. മകനെ കാണാത്തതിനെ തുടര്‍ന്ന് രേഷി വീടിന് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ഇയാള്‍ രേഷിയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ചത്. പ്രദേശവാസികളാണ് രേഷിയെ ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. മകന്‍ രഘു (35) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ …

മഞ്ചേശ്വരം കുണ്ടുകുടുക്ക ബീച്ചില്‍ എത്തിയ ദമ്പതികള്‍ കടലില്‍ വീണു; ഗൃഹനാഥനെ കാണാതായി

കാസര്‍കോട്: ഹൊസബെട്ടു കുണ്ടുകുടുക്ക ബീച്ചില്‍ എത്തിയ ദമ്പതികള്‍ കടലില്‍ വീണു. ഗൃഹനാഥനെ കാണാതായി. സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കടമ്പാര്‍ ബെജ്ജ റോഡിലെ ഭാസ്‌കര(56)നെയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഹൊസങ്കടിയില്‍ തയ്യല്‍ കട നടത്തുന്ന ഭാസ്‌കരനും ഭാര്യ മാലതിയും വൈകീട്ടാണ് സ്‌കൂട്ടറില്‍ കടപ്പുറത്ത് എത്തിയത്. സ്‌കൂട്ടര്‍ കടല്‍ത്തീരത്തിന് സമീപം നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കടപ്പുറത്ത് വീണുകിടക്കുന്ന സ്ത്രീയെ കണ്ടത്. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ്‌ ഭാസ്‌കരനെ കാണാതായ വിവരം അറിയുന്നത്. …

കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടിത്തം; മദർ ഇന്ത്യ വസ്ത്ര സ്ഥാപനത്തിന് തീപിടിച്ചു, കട പൂര്‍ണമായും കത്തിനശിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ തീപിടിത്തം. കല്ലട്ര ഷോപ്പിംഗ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. വസ്ത്രാലയത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോംപ്ലക്‌സിലാണ് അഗ്‌നിബാധയുണ്ടായത്. പെട്രോള്‍ പമ്പുള്‍പ്പെടെ അപകടമുണ്ടായ വസ്ത്രവ്യാപാരശാലയ്ക്ക് സമീപമുണ്ടായിരുന്നു. എങ്കിലും നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തമൊഴിവായി. സംഭവത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക …