പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം: ഇന്ന് സമാപനം

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും. മഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് കാളപ്പുലിയന്‍, ആലി, പുലിക്കണ്ടന്‍ പുല്ലുരാളി തെയ്യങ്ങള്‍ രാവിലെ മുതല്‍ അരങ്ങില്‍ എത്തി ഭക്ത ജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. രാവിലെ 6 മണിക്കു കാളപ്പുലിയന്‍, ആലി, ( കാര്യക്കാരന്‍ ) വേട്ടക്കൊരുമകന്‍ പുലിക്കണ്ടന്‍, മന്ത്രമൂര്‍ത്തി, പുല്ലൂരാലി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തികൊണ്ടിരിക്കുന്നു. വൈകുന്നേരം 5 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം – പുലിക്കുന്ന് ദൈവസന്നിധിയിലേക്ക് ശ്രീപാദം കുളിര്‍പ്പിക്കാന്‍ പുറപ്പെടും. 6 മണിക്ക് പുല്ലൂര്‍ണ്ണന്‍ തെയ്യ (പൂമുടി )ത്തിന്റെ ആനവാതുക്കല്‍ വലിയവീട് തറവാട്ടിലേക്ക് ശ്രീപാദം കുളിര്‍പ്പിക്കാന്‍ പുറപ്പാട്.
തുടര്‍ന്ന് ശ്രീ ജഗദംബ ദേവി ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന. രാത്രി 9 മണിക്ക് പന്തല്‍ മൂഹൂര്‍ത്തം, എഴുന്നള്ളത്ത്, കൂട്ട അടയാളം. പൂമുടി, അവരോഹനം, പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ തിരുമുടി ഭക്തിസാന്ദ്രമായി അവരോഹണം ചെയ്തു കാരണവര്‍ കാളി മാടത്തില്‍ സമര്‍പ്പിക്കും. ഭണ്ഡാരം- ഭണ്ഡാര ക്ഷേത്രത്തില്‍ തിരിച്ച് എഴുന്നേല്‍ക്കുന്നതോടെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവത്തിന് സമാപനമാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page