സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളെന്ന് തെറ്റിദ്ധരിപ്പിച്ച് പടന്ന സ്വദേശിയായ യുവാവിൽ നിന്ന് തട്ടിയത് 9 ലക്ഷം; സമർത്ഥമായ ഇടപെടലിലൂടെ പണം തിരിച്ചുപിടിച്ച് കാസർകോട് സൈബർ പൊലീസ്
കാസർകോട്: സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികൾ എന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരി വിപണിയിൽ ഷെയർ തരാം എന്ന് വിശ്വസിപ്പിച്ചു 9 ലക്ഷം തട്ടിയ സംഘത്തിൽ നിന്ന് പണം തിരികെ പിടിച്ച് കാസർകോട് സൈബർ പൊലീസ് അഭിമാനമായി. പടന്ന സ്വദേശിയുടെ പണമാണ് സൈബർ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് സംഭവം. എം സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ചു എച്ച് സി എൽ ടെക് എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സംഘം പലതവണ പണം തട്ടിയെടുത്തത്. …