ഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ മാക്‌സിക്ക് തീപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു

കാസര്‍കോട്: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ മാക്‌സിക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, പൂവാളയിലെ ജഗനിവാസ് ആള്‍വയുടെ മകള്‍ കെ. രേഖ (45)യാണ് വെന്‍ലോക്ക് ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി ഒന്‍പതിനു ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലായിരുന്നു അപകടം.
സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതയായ കൃഷ്ണവേണിയാണ് മാതാവ്. സഹോദരങ്ങള്‍: ശിവപ്രസാദ്, ഗണേശ് പ്രസാദ്, ഹരിപ്രസാദ്, പരേതനായ ദുര്‍ഗപ്രസാദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സവര്‍ക്കര്‍ വിവാദം: മന്ത്രിക്കെതിരെ ബിജെപി മാര്‍ച്ച്‌; അതിനെതിരെ യൂത്ത് ലീഗ് മാര്‍ച്ച്, 3.90 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുമ്പള സ്‌കൂള്‍ ബഹുനില കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
Scroll to top

You cannot copy content of this page