കാസര്‍കോട്: ഭാര്യയ്ക്കു കത്തെഴുതി വച്ച ശേഷം ഭര്‍ത്താവ് പെണ്‍കുട്ടിക്കൊപ്പം പോയതായി പരാതി. പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തു താമസിക്കുന്ന ഇടുക്കി, കട്ടപ്പന, കൊച്ചുവീട്ടില്‍ എസ് സരസ്വതി (32)യുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. മാര്‍ച്ച് മൂന്നിനു പുലര്‍ച്ചെ രണ്ടരമണിക്കും മാര്‍ച്ച് അഞ്ചിനു 9.30 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് ഭര്‍ത്താവായ കുമാരവേല്‍ (38) എന്നയാളെ കാണാതായെന്നാണ് സരസ്വതിയുടെ പരാതി. കട്ടപ്പനയിലുള്ള വീട്ടിനടുത്തുള്ള സ്‌നേഹ എന്ന പെണ്‍കുട്ടിക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും കത്തെഴുതി വച്ച ശേഷമാണ് പോയതെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
