കേരള കേന്ദ്ര സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനം മാര്‍ച്ച് 8ന്

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനം ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 2024 ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 851 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 664 പേര്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 41 പേര്‍ക്ക് ബിരുദവും 727 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 25 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും നല്‍കും. പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കുക. വെള്ള നിറത്തിലുള്ള വേഷമാണ് ധരിക്കുക. വിവിധ പഠന വകുപ്പുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ നല്‍കും. എല്‍ഫ നഷീദ (ലിംഗ്വിസ്റ്റിക്സ്), അശ്വതി എ.പി. (മാത്തമാറ്റിക്സ്), അഞ്ജന പി.എസ് (മാനേജ്മെന്റ് സ്റ്റഡീസ്), അനില വി (കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ്), സദി അനുഗ്‌ന റാവു (പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ്) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡല്‍ നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ.ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ. മനു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.സുജിത് പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page