ഗ്രാമ്പിയില്‍ മയക്കുവെടിയേറ്റ കടുവ ചത്തു

ഇടുക്കി: വണ്ടിപ്പരിയാര്‍ ഗ്രാമ്പിയില്‍ മയക്കുവെടിയേറ്റ കടുവ ചത്തു. ദൗത്യ സംഘത്തിന്റെ ആദ്യ വെടികൊണ്ട് കടുവ മയങ്ങിയില്ല. രണ്ടാമത് മയക്കുവെടി വെച്ച സമയത്ത് കടുവ ദൗത്യ സംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്തു. കടുവയുടെ കൈ കൊണ്ടുള്ള അടിയേറ്റ് മനു എന്ന ഉദ്യോഗസ്ഥന്റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ചെയ്തു. ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്. കടുവയെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചിരുന്നു. മൂന്നു റൗണ്ട് വെടിവെച്ചപ്പോള്‍ സംഭവസ്ഥലത്തുവച്ചുതന്നെ കടുവ ചത്തതായാണ് വിവരം. …

കാസര്‍കോട് തുറമുഖ നിര്‍മ്മാണം: ഒരാഴ്ച മുമ്പ് ജോലിക്കെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാസര്‍കോട് തുറമുഖ നിര്‍മ്മാണ സ്ഥലത്ത് ജോലിക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനു സഹായിക്കാന്‍ എത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍, ആറളം, കീഴ്പ്പള്ളി കോയ്യോട് സ്വദേശി പാടിക്കാ മണ്ണില്‍ പരേതനായ നൂറുദ്ദീന്റെ മകന്‍ എന്‍ നിസാര്‍ (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞ ശേഷം വിശ്രമിക്കുന്നതിനിടയില്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള നിസാര്‍ ഒരാഴ്ച മുമ്പാണ് അമ്മാവനെ പാചകകാര്യത്തില്‍ സഹായിക്കുന്നതിനായി …

സിപിഎം നേതാവിന്റെ അക്കൗണ്ടില്‍ നിന്നു സൈബര്‍ തട്ടിപ്പ് സംഘം പണം തട്ടി

പയ്യന്നൂര്‍: വ്യാജ സന്ദേശം അയച്ച് സെക്കന്റുകള്‍ക്കുള്ളില്‍ സിപിഎം നേതാവിന്റെ പണം സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തു. സിപിഎം തളിപ്പറമ്പ് രിയാ കമ്മിറ്റി അംഗവും പാപ്പിനിശ്ശേരി-കല്യാശ്ശേരി സഹകരണ ബാങ്ക് കൂളിച്ചാല്‍ ശാഖാ മാനേജരുമായ സി. അശോക് കുമാറിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. കാനറാ ബാങ്ക് ധര്‍മ്മശാല ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് അശോക് കുമാറിന്റെ 25,997 രൂപ നഷ്ടമായത്.കാനറ ബാങ്കില്‍ നിന്നാണെന്ന രീതിയില്‍ ബാങ്കിന്റെ ഒറിജിനല്‍ ലോഗോ സഹിതമുള്ള സന്ദേശം അശോക് കുമാറിന്റെ മൊബൈല്‍ ഫോണില്‍ എത്തിയതോടെയാണ് തട്ടിപ്പിനു …

മറ്റു വ്യക്തികളുമായി അശ്ലീല ചാറ്റിങ് നടത്തിയാല്‍ വിവാഹമോചനത്തിന് കാരണമാകും

ഭോപ്പാല്‍: വിവാഹ ശേഷം ഭാര്യയോ ഭര്‍ത്താവോ മറ്റ് വ്യക്തികളുമായി അശ്ലീല സംഭാഷണം നടത്താന്‍ പാടില്ലെന്നും ഇത്തരത്തില്‍ സംഭവിച്ചാല്‍ വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ മറ്റൊരു പുരുഷനുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് ഒരു ഭര്‍ത്താവിനും സഹിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹ മോചന കേസില്‍ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. വിവാഹ ശേഷം ഭാര്യയ്ക്കും ഭര്‍ത്താവിനും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കാം, ചാറ്റ് ചെയ്യാനും …

പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നേരത്തെ സിപിഎം ബെള്ളിപ്പാടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: പുഷ്പ. മക്കള്‍: സുനിത, അനിത, വിനീത് (സിപിഒ കാസര്‍കോട് എ.ആര്‍ ക്യാമ്പ്). മരുമക്കള്‍: അനില്‍, മധു, ശ്രുതി. സഹോദരങ്ങള്‍: കെ. മാധവി, പരേതനായ കെ. കൃഷ്ണന്‍ നായര്‍.

കനത്ത വേനല്‍മഴ: കാല്‍ വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

കോഴിക്കോട്: കനത്ത വേനല്‍മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകിയ ഓടയില്‍ വീണു കാണാതായ ആള്‍ക്ക് ദാരുണാന്ത്യം. പാലാഴി, സ്വദേശി ശശി (60)യാണ് മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഓടയില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവൂര്‍ എല്‍എ റോഡിലെ മണലേരി താഴത്തെ ബസ് സ്റ്റോപ്പിനു സമീപത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ കയറി നില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും. ഇതിനിടയില്‍ കനത്ത മഴകാരണം ഇരച്ചെത്തിയ വെള്ളത്തില്‍ വീണ ശശി ഓടയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും …

മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ മാതാവിനെ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയില്‍ 45 കാരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ മാതാവിനെ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് ഞെട്ടിക്കുന്ന സംഭവം. വയോധികയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.45 വയസുള്ള മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോഗിയായിരുന്ന 72-കാരിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. മാതാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസില്‍ അറിയിച്ചത്. നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

ഫോര്‍ട്ട് വര്‍ത്തില്‍ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ ഫോര്‍ട്ട് വര്‍ത്തു(ടെക്‌സാസ്): ഫോര്‍ട്ട് വര്‍ത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്നു ഫോര്‍ട്ട് വര്‍ത്ത് പരിസരം ആശങ്കയുടെ നിഴലിലാണ്. പുലര്‍ച്ചെ ഏകദേശം 3 മണിയോടെ 4200 ലിസ്ബണ്‍ സ്ട്രീറ്റിന് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വീടുകളിലും കാറുകളിലും വെടിയുണ്ടകളേറ്റ ദ്വാരങ്ങള്‍ കാണാമായിരുന്നു. നടപ്പാതയില്‍ രക്തം പുരണ്ടിരുന്നു. ‘ഞാന്‍ സ്വീകരണമുറിയില്‍ ഇരുന്നു, വെടിയൊച്ചകള്‍ കേള്‍ക്കുകയായിരുന്നു,’ പ്രദേശവാസിയായ ഓസ്വാള്‍ഡോ ലോപ്പസ് പറഞ്ഞു. വിവരത്തെ തുടര്‍ന്ന് ഫോര്‍ട്ട് …

ചെമ്പരിക്കയില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കസബ കടപ്പുറത്തെ രാഘവന്റെ മകന്‍ ആര്‍. ഗിരീശന്‍ (44) ആണ് ഞായറാഴ്ച വൈകുന്നേരം മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.മാര്‍ച്ച് 14ന് രാവിലെ എട്ടരമണിയോടെയാണ് ഗിരീശന്‍ തോണിയില്‍ കുഴഞ്ഞു വീണത്. ചെമ്പരിക്ക, കടപ്പുറത്തെ കെ. കൊട്ടന്‍ എന്നയാള്‍ക്കൊപ്പം ‘ധര്‍മ്മദൈവം” എന്നു പേരുള്ള ഫൈബര്‍ തോണിയില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. മീന്‍ പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.സംഭവത്തില്‍ ബേക്കല്‍ തീരദേശ പൊലീസ് അസ്വാഭാവിക …

മഞ്ചേശ്വരത്ത് പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചു; പിതാവിനെതിരെ രണ്ടു പോക്‌സോ കേസുകള്‍

കാസര്‍കോട്: പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ മോശം വിചാരത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് മാതാവ് 42കാരനായ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പാര്‍ട്ട്‌മെന്റിലെ അഞ്ചാം നിലയില്‍ നിന്ന് വീണ് 13 വയസുകാരന് ദാരുണാന്ത്യം

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് 13 വയസുകാരന്‍ മരിച്ചു. മംഗളൂരു മേരിഹില്ലിലെ മാത അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുദേഷ് ഭണ്ഡാരിയുടെ മകന്‍ സമര്‍ജിത് ഭണ്ഡാരി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ജനാലയ്ക്കടുത്തുനിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാരും അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാവൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് സമര്‍ജിത്.

കാട്ടുകുളങ്ങരയില്‍ യുവാവ് സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍, കാട്ടുകുളങ്ങരയിലെ ബാലചന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകന്‍ ശ്രീജേഷ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സഹോദരന്‍ വിജേഷ്. യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. എന്തിനാണ് ശ്രീജേഷ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല.

സഞ്ചരിച്ച് കഞ്ചാവ് വില്‍പ്പന; തൃക്കരിപ്പൂരില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാല്‍നടയായി സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന യുവാവ് അറസ്റ്റില്‍. ബീഹാര്‍, പുര്‍ണിയ, ബാന്ത് തോലാവാബ് സ്വദേശിയും ഇപ്പോള്‍ തൃക്കരിപ്പൂര്‍, ഈസ്റ്റ് മെട്ടമ്മലിലെ സൈനുദ്ദീന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സലിം അന്‍സാരി (45) യെ ആണ് ചന്തേര എസ്.ഐ കെ.പി സതീഷും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച സന്ധ്യയോടെ മെട്ടമ്മല്‍-മധുരക്കൈ റോഡരുകില്‍ വച്ചാണ് അറസ്റ്റ്, റോഡരുകില്‍ നില്‍ക്കുകയായിരുന്നു അന്‍സാരി. ഇതിനിടയില്‍ എസ്‌ഐയും സംഘവും സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം കണ്ട് അന്‍സാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടി കൈവശം ഉണ്ടായിരുന്ന …

വര്‍ണ്ണ-ലിംഗ വിവേചനം സര്‍വ്വത്ര | Narayanan Periya

നമ്മുടെ നീതിപീഠങ്ങളില്‍ വിശേഷിച്ചും-ഉന്നത നീതി പീഠങ്ങളില്‍-ബ്രാഹ്‌മണ മേധാവിത്വം ഇന്നും പ്രകടമാകുന്നു. എത്രയോ കാലമായി ഇത് തുടരുന്നു.പറയുന്നത് റിട്ടയര്‍ ചെയ്ത ജഡ്ജിമാരാണ്. മദ്രാസ് ഹൈക്കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ന്യായാധിപന്മാര്‍. ജസ്റ്റിസ് കെ.ചന്ദ്രു, ജസ്റ്റിസ് ഹരി പന്താമന്‍ എന്നിവര്‍. സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി വച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ആരോപണം ഉന്നയിച്ചത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നിയമിക്കപ്പെട്ട ന്യായാധിപന്മാരില്‍ 75% പേരും മുന്നോക്ക ജാതിക്കാരില്‍ പെട്ടവരാണ്. ജനസംഖ്യയില്‍ വെറും 10% ആണ് മുന്നോക്ക ജാതിക്കാര്‍. അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയില്‍ വെറും രണ്ട് ശതമാനം …

കണ്ണൂർ സ്വദേശിയായ ബാർ ജീവനക്കാരനെ തടഞ്ഞു പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; നാലംഗ സംഘത്തെ തെരയുന്നു

കൊച്ചി: അലുവയിൽ ബാർ ജീവനക്കാരനെ തടഞ്ഞു നിർത്തി മൊബൈൽ ഫോണും പണവും കവർന്നു. കണ്ണൂർ സ്വദേശി ശ്രീജേഷിന്‍റെ മൊബൈല്‍ ഫോണും നാലായിരം രൂപയുമാണ് നാലംഘ സംഘം കവര്‍ന്നത്. ആലുവയിലുള്ള അലങ്കാര്‍ ബാറിലെ ജീവനക്കാരനായ ശ്രീജേഷ് ഞായറാഴ്ച പുലർച്ചെ ട്രെയിനിറങ്ങി താമസ സ്ഥലത്തേക്ക് റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോഴാണ് കവർച്ചാസംഘം തടഞ്ഞുനിർത്തിയത്. പിന്നീട് മൊബൈൽ ഫോണും കൈയിലുള്ള പണവും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗൂഗിൾ ചതിച്ചു; ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു; അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ : തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഏഴരയോടുകൂടിയാണ് അപകടം. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ സ്വദേശി ബാലകൃഷ്ണനും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്.വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി – തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിൽ ആണ് അപകടം. രാത്രിയിൽ ഗൂഗിൾ മാപ്പ് നോക്കി തടയണയിലൂടെ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പുഴയിലേക്ക് ഇറങ്ങുന്ന തടയിണയില്‍ ദിശ തെറ്റി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച സംഭവത്തിൽ ജയിലിലായ പ്രതി തൂങ്ങിമരിച്ച നിലയിൽ

മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി മംഗളൂരു ജയിലിൽ ആത്മഹത്യ ചെയ്തു. മൂഡ്ബിദ്രിയിലെ ലാഡിയിൽ താമസക്കാരനായ പ്രകാശ് ഗോപാൽ മൂല്യ (51) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4 നും 4.50 നും ഇടയിലാണ് പ്രകാശ് ജയിലിനുള്ളിലെ ടോയ്‌ലറ്റ് ജനാലയിൽ തൂങ്ങിമരിച്ചത്.തൂങ്ങിയ നിലയിൽ കണ്ട പ്രതിയെ ജയിൽ ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കൂലിപ്പണിക്കാരനായ ഗോപാൽ മൂല്യ വീടിനടുത്ത് താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ മൂഡ്ബിദ്രി …

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; ഫോണും പൊട്ടിത്തെറിച്ചു

ആലപ്പുഴ: ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു. പുതുവൽ ലക്ഷംവീട് അഖിൽ പി. ശ്രീനിവാസൻ ആണ് (30) മരിച്ചത്. കൊടുപ്പുന്നയിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് യുവാവിന് ഇടിമിന്നലേറ്റത്.കളിക്കുന്നതിനിടെകോള്‍ വന്നപ്പോൾ മൊബൈൽ ഫോണെടുത്ത് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് മിന്നലേറ്റത്. ഫോണ്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും പൊള്ളലേറ്റു. ഉടനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച …