ഗൂഗിൾ ചതിച്ചു; ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു; അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ : തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഏഴരയോടുകൂടിയാണ് അപകടം. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ സ്വദേശി ബാലകൃഷ്ണനും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി – തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിൽ ആണ് അപകടം. രാത്രിയിൽ ഗൂഗിൾ മാപ്പ് നോക്കി തടയണയിലൂടെ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പുഴയിലേക്ക് ഇറങ്ങുന്ന തടയിണയില്‍ ദിശ തെറ്റി പുഴയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page