വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി: പൊലീസ്

കാസര്‍കോട്: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സുഗമമാക്കുന്നതിനു ശക്തമായ ജാഗ്രത പാലിക്കുമെന്നും വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മാധ്യമ ഏകോപന സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധമില്ലാതെ വാര്‍ത്താ പ്രചാരണത്തിന് എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നതായി തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങളില്‍ മീഡിയ സ്റ്റിക്കര്‍ അനധികൃതമായി ഉപയോഗിക്കുന്നതും കര്‍ശനമായി തടയും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ …

കൈതപ്രം വെടിവെപ്പ്: രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാനാകാത്തത് കൊലപാതകത്തിന് കാരണം; യുവതിയുമായുള്ള സൗഹൃദത്തിന് വഴിയൊരുക്കിയത് പൂര്‍വ വിദ്യാര്‍ഥി സംഗമം

കണ്ണൂര്‍: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള സൗഹൃദം തകര്‍ന്നതു കാരണമാണെന്ന് എഫ്‌ഐആര്‍. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. ഇരുവരുടെയും സൗഹൃദം കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഭാര്യയെ കാണുന്നതിനും മിണ്ടുന്നതിനും സന്തോഷിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ രാധാകൃഷ്ണനോട് പകയായി. യുവതിയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ആറ് മാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് സന്തോഷും …

ബിജെപി പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട് സൂരജ് വധം; സിപിഎം പ്രവര്‍ത്തകരായ 9 പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികള്‍ കുറ്റക്കാര്‍. 10-ാം പ്രതി പ്രകാശനെ വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ടികെ രജീഷും പ്രതികളില്‍ ഉള്‍പ്പെടുന്നു. കൊളശ്ശേരി എന്‍വി യോഗേഷ്, എരഞ്ഞോളിയിലെ കെ ഷംജിത്ത്, കൂത്തുപറമ്പ് നരവൂരിലെ പിഎം മനോരാജ്, മുഴപ്പിലങ്ങാട്ടെ എന്‍ സജീവന്‍, പ്രഭാകരന്‍ മാസ്റ്റര്‍, കെവി പത്മനാഭന്‍, എം രാധാകൃഷ്ണന്‍, പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. കേസിലെ …

പ്രവാസി വ്യവസായി പള്ളിക്കര അബ്ദുള്‍ ഗഫൂര്‍ ഹാജി വധം: ഏഴാംപ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കാട്ടെ എം സി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി വീട്ടില്‍ നിന്നു 596 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്തുവെന്ന കേസിലെ ഏഴാംപ്രതി പൂച്ചക്കാട് അബ്ദുല്‍ഖാദര്‍ മന്‍സിലിലെ സൈഫുദ്ദീന്‍ ബാദുഷ (33)യുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു.ബാദുഷ നേരത്തെ രണ്ടുതവണ കാസര്‍കോട് ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷയും തള്ളിയിരുന്നു. കേസന്വേഷിച്ചു പ്രതികളെ പിടികൂടിയ ഡി സി ആര്‍ ബി ഡിവൈ എസ് പി ജോണ്‍സണും സംഘവും 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉളിയത്തടുക്ക …

പൊലീസ്-എക്സൈസ് സംയുക്ത റെയ്ഡ്; അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നം പിടികൂടി, അസം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പൊലീസ്, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി കാഞ്ഞങ്ങാട് ഡി വൈ എസ് പി, ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ ലഹരിവേട്ട നടത്തി. പുത്തരിയടുക്കം, മൂന്ന് റോഡ്, ചായ്യോത്ത് എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. പുത്തരിയടുക്കത്ത് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരമാണ് കണ്ടെത്തിയത്. 900 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇവിടെയുള്ള പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നാണ് ഇവ പിടിച്ചെടുത്തത്. …

ആശ്രമം കത്തിച്ച കേസിലെ വിവരങ്ങള്‍ പി.വി.അന്‍വറിനു ചോര്‍ത്തി നല്‍കി; ഡിവൈഎസ്പി എം.ഐ.ഷാജിക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി.അന്‍വറിനു വിവരം ചോര്‍ത്തി നല്‍കിയ ഡിവൈഎസ്പി എം.ഐ.ഷാജിയെ സസ്പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചുവെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യറിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കു ബിജെപി ബന്ധമുണ്ടെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ്, ക്രൈംബ്രാഞ്ച് നല്‍കിയ രഹസ്യറിപ്പോര്‍ട്ട് അന്‍വറിനു ലഭിച്ചതിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം …

വന്‍ലാഭ വിഹിതം വാഗ്ദാനം ചെയ്തു യുവതിയില്‍ നിന്ന് 27,19,495 രൂപ തട്ടിയെടുത്തു; കോഴിക്കോടു സ്വദേശികളും ഗള്‍ഫില്‍ ജോലിക്കാരുമായ രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്‌: നിക്ഷേപത്തിനു വന്‍ തുക ലാഭ വിഹിതം വാഗ്ദാനം ചെയ്തു ഉദിനൂര്‍ എടച്ചാക്കൈ സ്വദേശിനിയായ സഫ്രുന്നിസയെ രണ്ടംഗസംഘം 27,19,495 രൂപ പറ്റിച്ചു.കോഴിക്കോടു പന്തീരാങ്കാവ് സ്വദേശികളായ ഷഫ്രിന്‍ ഇബ്രാഹിം (37), ഇജാസ് (42) എന്നിവരാണ് വാഗ്ദാനം നല്‍കി വഞ്ചിച്ചതെന്നു സഫ്രുന്നിസ ചന്തേര പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 2020ലാണ് ഇന്‍സ്റ്റഗ്രാംവഴി ഇവര്‍ പരിചയപ്പെട്ടത്. ഷഫ്രിന്‍ ഇബ്രാഹിമും ഇജാസും ഗള്‍ഫില്‍ താമസിച്ചു ജോലി ചെയ്യുകയാണെന്നും ഗള്‍ഫില്‍ തുക നിക്ഷേപിച്ചാല്‍ വന്‍തുക ലാഭവിഹിതവും പലിശയും ഒടുവില്‍ മുതലുള്‍പ്പെടെ വന്‍ തുകയും തിരിച്ചു …

നിര്‍ത്തിയിട്ട കാറ് തകര്‍ത്ത് 40 ലക്ഷം കവര്‍ന്നു; രണ്ടംഗ സംഘം രക്ഷപ്പെട്ടത് ബൈക്കില്‍

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഈസിന്റെ പണമാണു നഷ്ടമായത്. പണം കാര്‍ഡ്‌ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണു കാറില്‍ സൂക്ഷിച്ചിരുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണം കവര്‍ന്നത്. മോഷ്ടാക്കള്‍ പണച്ചാക്കുമായി പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചു.ഭാര്യാപിതാവ് നല്‍കിയ പണവും വേറൊരാള്‍ തന്ന പണവും ഒരുമിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പൊലീസിനു നല്‍കിയ മൊഴി. പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ടെന്നു പൊലീസ് …

മഞ്ചേശ്വരത്ത് എം.ഡി.എം.എ മാഫിയയിലെ 4 പേര്‍ പിടിയില്‍, 25 ഗ്രാം എം.ഡി.എം.എയും ഏഴുലക്ഷം രൂപയും വാഹനവും പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പരിസരങ്ങളില്‍ പൊലീസ് നടത്തിയ ലഹരിവേട്ടയില്‍ പിടിയിലായവരുടെ എണ്ണം നാലായി ഉയര്‍ന്നു. കര്‍ണാടക സ്വദേശി ഉള്‍പ്പെടെ പിടിയിലായവരില്‍ നിന്ന് 25 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് വിറ്റുകിട്ടിയതെന്നു കരുതുന്ന ഏഴുലക്ഷം രൂപയും വാഹനവും പൊലീസ് പിടിച്ചെടുത്തു. കുഞ്ചത്തൂര്‍ മാടയിലെ ഖലീല്‍ മന്‍സിലില്‍ അന്‍വര്‍ ആലിക്കുട്ടി(36), കര്‍ണാടക സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ടോടെ പിടികൂടിയത്. കുഞ്ചത്തൂര്‍ ഉദ്യാവര്‍ മാട ഹൗസിലെ അല്ലാം ഉഖ്ബാല്‍, ഉപ്പള ശാരദാനഗര്‍ മണിമുണ്ട ഹൗസിലെ മുഹമ്മദ് ഫിറോസ് എന്നിവരെ വ്യാഴാഴ്ച പുലര്‍ച്ചെ …

നീര്‍ച്ചാല്‍ ഏണിയര്‍പ്പിലെ എ.പി കാര്‍ത്യായനി അന്തരിച്ചു

നീര്‍ച്ചാല്‍: ഏണിയര്‍പ്പിലെ പരേതരായ ഏ.പി രാമന്റയും മാണിയമ്മയുടെയും മകള്‍ എ.പി കാര്‍ത്യായനി (80)അന്തരിച്ചു. കിഴക്കേടത്തിലം തറവാട് അംഗമാണ്. ഭര്‍ത്താവ്; പരേതനായ പക്കീര ചെട്ടിയാര്‍(അഗല്‍പ്പാടി ). ഏക മകള്‍: ശ്യാമള(പുതുക്കോളി). മരുമകന്‍: സഞ്ജീവ ചെട്ടിയാര്‍(മായിപാടി). സഹോദരങ്ങള്‍: കമലാക്ഷി, രമണി(ഇരുവരും കാസര്‍കോട് കേളുഗുഡ്ഡെ), അശോക് നീര്‍ച്ചാല്‍(മാധ്യമ പ്രവര്‍ത്തകന്‍).

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം പൊട്ടിവീണു; യാത്രക്കാരന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം പൊട്ടിവീണു. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബല്‍ത്തങ്ങാടി ബെല്യാലു പെരിയഡ്ക കര്‍പുവില്‍ താമസിക്കുന്ന എസ്എല്‍ പ്രവീണ്‍(25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഗുരുവായനക്കെരെ-ഉപ്പിനങ്കടി സംസ്ഥാന പാതയിലെ ജരിഗെബൈലു പള്ളിക്ക് സമീപമായിരുന്നു അപകടം. ഓടുന്ന ബൈക്കിന് മുകളില്‍ മാവിന്‍ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. പ്രവീണ് തലയിടിച്ച് റോഡില്‍ വീണു. പിന്നാലെ വന്ന വാഹനയാത്രക്കാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ബെല്‍ത്തങ്ങാടി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച രാവിലെ നടക്കും. മംഗളൂരുവിലെ ഒരു …

എസ് ബി ഐ ജീവനക്കാരിയെ ബാങ്കിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം; യുവതി ആശുപത്രിയിൽ, ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: എസ്.ബി.ഐയുടെ തളിപ്പറമ്പ് പൂവ്വം ശാഖ കാഷ്യറായ യുവതിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. വെട്ടേറ്റ ആലക്കോട് അരങ്ങത്തെ അനുപമ (39 ) യെ ഗുരുതരമായ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കുറ്റിക്കോലിലെ അനുരൂപിനെ ( 41 ) ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പിടികൂടി കെട്ടിയിട്ട ശേഷം പൊലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നമാണ് കാരണമെന്ന് പറയുന്നു .ഈ സമയത്ത് ബാങ്കിലെത്തിയ ഭർത്താവ് അനുപമയെ പുറത്തേക്ക് വിളിച്ചു. അതിനിടെ …

കർണാടകയിൽ 48 എംഎൽഎമാർ ഹണി ട്രാപ്പിൽ കുടുങ്ങി; മന്ത്രിയെ കുടുക്കാൻ ശ്രമിച്ചു: അന്വേഷണം വേണമെന്ന് മന്ത്രി സതീഷ് ജോർക്കി ഹോളി

ബംഗളൂരു: തുംകൂറിൽ നിന്നുള്ള ഒരു മന്ത്രി ഹണി ട്രാപ്പിന് ഇരയായിട്ടുണ്ടെന്നു നാട്ടിൽ സംസാരമുണ്ടെന്ന് കർണാടക മന്ത്രി മന്ത്രി സതീഷ് ജോർക്കി ഹോളി നിയമസഭയിൽ പറഞ്ഞു. തുംകൂറിൽ നിന്ന് സിദ്ധാരാമയ്യ മന്ത്രിസഭയിൽ രണ്ട് മന്ത്രിമാരെ ഉള്ളൂ. അതിൽ ഒന്ന് താനും മറ്റൊന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വരയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയൊരു കെണി തനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്നും 20 വർഷത്തിനിടയിൽ കർണാടകയിലെ കോൺഗ്രസ്, ബിജെപി, ജനതാദൾ പാർട്ടികളിലെ 48 എം എൽ എമാർക്കെതിരെ ഹണി ട്രാപ്പ് …

‘എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’; കൈതപ്രത്തെ ഓട്ടോ ഡ്രൈവരുടെ കൊല ആസൂത്രിതം, കൊല്ലപ്പെട്ട ആളുടെ ഭാര്യയുമായി പ്രതിക്ക് അടുപ്പം

കണ്ണൂർ: കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണ(49)നെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പൊലീസ്. കൊലയ്ക്ക് മുൻപും ശേഷവും പ്രതി സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4:30ന് ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാൾ കൊല നടത്തിയത്. കൊലക്കുശേഷം 7.20ന് വീണ്ടും പോസ്റ്റ് ഇട്ടു.‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ …

കൈതപ്രത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: കൈതപ്രത്ത് ഒരാൾ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ ഇരിക്കൂർ കല്ല്യാട് സ്വദേശി രാധാകൃഷ്ണൻ(49) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്.

കീഴൂരിൽ കോൺക്രീറ്റ് തൊഴിലാളിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കീഴൂരിൽ കോൺക്രീറ്റ് തൊഴിലാളിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ കണ്ടത്തിൽ വീട്ടിലെ കെ.ബാബു ( 51) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്. കീഴൂരിലെ പരേതരായ കണ്ടൻ കോരൻ – വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാലിനി. മക്കൾ: സ്നേഹ, ആദിത്യ. സഹോദരങ്ങൾ: പുരുഷോത്തമൻ, ബാലകൃഷ്ണൻ, ഭാസ്ക്കരൻ, ശശി, സുരേശൻ, ശകുന്തള, രോഹിണി, ചന്ദ്രിക, ദേവി.

വിവേകാനന്ദ നഗറിലെ കെ സുധാകരൻ അന്തരിച്ചു

കാസർകോട്: മധൂർ മന്നിപ്പാടി, വിവേകാനന്ദ നഗറിലെ കെ സുധാകരൻ തെരുവത്ത് (63) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. സി.കൃഷ്ണൻ – ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, സജിത്ത്, സജന. മരുമക്കൾ: അഭിരാമി, ഋഷി.

ആര്‍.സി ബുക്കുകള്‍ വേഗത്തില്‍ ലഭ്യമാക്കും: മന്ത്രി

തിരുവനന്തപുരം: ആര്‍.സി ബുക്കുകള്‍ വേഗത്തില്‍ ലഭ്യമാക്കുമെന്നു മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.വാഹനങ്ങളുടെ ആര്‍.സി ബുക്കു ലഭിക്കുന്നതിനുള്ള കാലതാമസത്തെക്കുറിച്ചുള്ള കെ.പി കുഞ്ഞഹമ്മദ് കുട്ടിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.2024 സെപ്തംബര്‍ 19 വരെയുള്ള ആര്‍സി ബുക്കുകള്‍ പ്രിന്റ് ചെയ്തു. 2024 സെപ്തംബര്‍ 20 മുതല്‍ ഡിജിറ്റല്‍ ആര്‍.സി നിലവില്‍ വന്ന 2025 മാര്‍ച്ച് ഒന്നു വരെയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു ത്വരിത നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രിന്റ് ചെയ്ത ആര്‍.സി നിറുത്തലാക്കിയിരിക്കുകയാണ്. ഡിജിറ്റല്‍ …