നിര്‍ത്തിയിട്ട കാറ് തകര്‍ത്ത് 40 ലക്ഷം കവര്‍ന്നു; രണ്ടംഗ സംഘം രക്ഷപ്പെട്ടത് ബൈക്കില്‍

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഈസിന്റെ പണമാണു നഷ്ടമായത്. പണം കാര്‍ഡ്‌ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണു കാറില്‍ സൂക്ഷിച്ചിരുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണം കവര്‍ന്നത്. മോഷ്ടാക്കള്‍ പണച്ചാക്കുമായി പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചു.
ഭാര്യാപിതാവ് നല്‍കിയ പണവും വേറൊരാള്‍ തന്ന പണവും ഒരുമിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പൊലീസിനു നല്‍കിയ മൊഴി. പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page